അവര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോടാവും സംസാരിച്ചിട്ടുണ്ടാവുക, എന്നോട് സംസാരിക്കാന്‍ ധൈര്യമില്ല: സച്ചിന്‍ പൈലറ്റ്
ജിതിൻ പ്രസാദക്ക് പിന്നാലെ സച്ചിൻ പൈലറ്റും ബിജെപിയിലേക്കെന്ന് അഭ്യൂഹം
ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ രാജസ്ഥാനിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തി. കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചക്കില്ലെന്നാണ് സച്ചിൻ പൈലറ്റിന്‍റെ നിലപാട്.
അതേസമയം സച്ചിൻ പൈലറ്റ് ബിജെപിയിൽ ചേരുമെന്ന് ബിജെപി നേതാവ് റീത്താ ബഹുഗുണ ജോഷി പറഞ്ഞു. എന്നാൽ റീത്തയുടെ പ്രസ്താവനയോട് രൂക്ഷമായാണ് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് റീത്ത ബഹുഗുണ ജോഷി.
"റീത്ത ബഹുഗുണ ജോഷി പറഞ്ഞത് അവര്‍ സച്ചിനോട് സംസാരിച്ചെന്നാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറോടാവും അവര്‍ സംസാരിച്ചിട്ടുണ്ടാവുക. എന്നോട് സംസാരിക്കാനുള്ള ധൈര്യം അവര്‍ക്കില്ല".
യുപിയിലെ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സച്ചിൻ പൈലറ്റും പാ൪ട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് പൈലറ്റ് ഡൽഹിയിലെത്തിയിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടുമായി ഉണ്ടായ ത൪ക്കത്തെ തുട൪ന്ന് സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് പോവുകയാണെന്ന അഭ്യൂഹങ്ങൾ നേരത്തെയും ഉണ്ടായിരുന്നു. പിന്നീട് ദേശീയ നേതൃത്വം ഇടപെട്ട് ഇരുവരും തമ്മിൽ താത്ക്കാലിക ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയായിരുന്നു. എന്നാൽ അന്നുണ്ടായ അതൃപ്തി ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുന്നതിനിടെയാണ് പുതിയ അഭ്യൂഹങ്ങൾ പരക്കുന്നത്. തന്‍റെ കൂടെയുള്ള നേതാക്കള്‍ക്ക് രാജസ്ഥാന്‍ മന്ത്രിസഭയിലും പാര്‍ട്ടിയിലും അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ കിട്ടുന്നില്ല എന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ പ്രധാന പരാതി.
Adjust Story Font
16