Quantcast

ടോക്ടേയ്ക്ക് പിന്നാലെ ഇന്ത്യക്ക് യാസ് ചുഴലിക്കാറ്റ് ഭീഷണി; 26ന് ബംഗാള്‍ തീരം തൊടും

അതേസമയം ടോക്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ഒഎൻജിസി എണ്ണപ്പാടത്ത് തകര്‍ന്ന ബാർജിലെ 51 പേരെ ഇനിയും കണ്ടെത്താനായില്ല

MediaOne Logo

Web Desk

  • Published:

    19 May 2021 12:10 PM GMT

ടോക്ടേയ്ക്ക് പിന്നാലെ ഇന്ത്യക്ക് യാസ് ചുഴലിക്കാറ്റ് ഭീഷണി; 26ന് ബംഗാള്‍ തീരം തൊടും
X

ടോക്ടേയ്ക്ക് പിന്നാലെ ഇന്ത്യക്ക് യാസ് ചുഴലിക്കാറ്റ് ഭീഷണി. യാസ് 26ന് ബംഗാൾ തീരംതൊടുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ടോക്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ഒഎൻജിസി എണ്ണപ്പാടത്ത് തകര്‍ന്ന ബാർജിലെ 51 പേരെ ഇനിയും കണ്ടെത്താനായില്ല.ഗുജറാത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി.

ബംഗാൾ ഉൾക്കടലിൽ 25ന് രൂപപ്പെടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി 26 ന് ബംഗാൾ തീരം തൊടും. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് പശ്ചിമബംഗാളിലെയും ഒഡീഷയിലെയും തീരമേഖലയിൽ കനത്ത നാശം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മുംബൈ തീരത്ത് തകര്‍ന്ന ഒഎൻജിസി ബാർജിലുണ്ടായിരുന്നവരെ 188 പേരെ നേവി കപ്പൽ ഐഎൻഎസ് കൊച്ചി തീരത്ത് എത്തിച്ചു.. 22 മൃതദേഹങ്ങളും കണ്ടെത്തി. നിരവധി കപ്പലുകളും നേവി വിമാനങ്ങളും പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

ഗുജറാത്തിലെ വിവിധ പ്രളയബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. ഗുജറാത്തിലെ 12 ജില്ലകളിലായി ഇതുവരെ 45 മരണം സ്ഥിരീകരിച്ചു.മുഖ്യമന്ത്രി അടക്കമുള്ളവരുമായുള്ള ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.

TAGS :

Next Story