ശരത് പവാര്‍ പ്രശാന്ത് കിഷോറുമായി വീണ്ടും കൂടിക്കാഴ്ച നടത്തി; ദേശീയ രാഷ്ട്രീയത്തില്‍ പുതിയ നീക്കങ്ങളുമായി എന്‍.സി.പി
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പവാര്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ നിര്‍ണായക നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറുമായി ചേര്‍ന്നാണ് പവാറിന്റെ നീക്കങ്ങള്‍. രണ്ടാഴ്ചക്കിടെ രണ്ട് തവണയാണ് ശരത് പവാര്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ജൂണ്‍ 11ന് ശരത് പവാറിന്റെ മുംബൈയിലെ വസതിയില്‍ വെച്ച് ഇരുവരും ചര്‍ച്ച നടത്തിയിരുന്നു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പവാര്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം. കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും ഒഴിവാക്കി ദേശീയ തലത്തില്‍ പുതിയ കൂട്ടായ്മ രൂപീകരിക്കാനാണ് നീക്കം. നിരവധി പാര്‍ട്ടികള്‍ സഖ്യത്തില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെ മൂന്നാം തവണയും അധികാരത്തിലെത്തിച്ച ശേഷമാണ് പ്രശാന്ത് കിഷോര്‍ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. ശിവസേന നേതാവ് സഞ്ജയ് റാവത്ത്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തുടങ്ങിയവര്‍ മൂന്നാം മുന്നണി വേണമെന്ന നിലപാടിനെ പിന്തുണക്കുന്നവരാണ്.
Adjust Story Font
16