Quantcast

ദേശീയ രാഷ്ട്രീയത്തില്‍ ബദല്‍ നീക്കം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് ശരത് പവാര്‍

ശരത് പവാറും മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയും ചേര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യശ്വന്ത് സിന്‍ഹ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

MediaOne Logo

Web Desk

  • Published:

    21 Jun 2021 10:19 AM GMT

ദേശീയ രാഷ്ട്രീയത്തില്‍ ബദല്‍ നീക്കം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് ശരത് പവാര്‍
X

ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി കുത്തക തകര്‍ക്കാനുള്ള നീക്കവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ നിര്‍ണായക നീക്കങ്ങള്‍. തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയ പവാര്‍ നാളെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.

ശരത് പവാറും മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയും ചേര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യശ്വന്ത് സിന്‍ഹ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ശരത് പവാര്‍ ജിയുടെയും യശ്വന്ത് സിന്‍ഹ ജിയുടെയും അധ്യക്ഷതയില്‍ സമകാലിക ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നു. യോഗത്തില്‍ താങ്കളുടെ സാന്നിധ്യം ഉണ്ടാവണമെന്ന് യശ്വന്ത് സിന്‍ഹ അഭ്യര്‍ത്ഥിക്കുന്നു-വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് ശരത് പവാര്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തുന്നത്. ജൂണ്‍ 11ന് പവാറിന്റെ മുംബൈയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അത് മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നിരുന്നു. ഇന്ന് ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച അര മണിക്കൂര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനാണ് നീക്കമെന്നാണ് സൂചന.

TAGS :

Next Story