സമൂഹത്തിലെ വില്ലന്മാര്‍ ഭീകരന്മാരാണ്, പ്രതികരിക്കാന്‍ സിദ്ധാര്‍ഥിനെ പോലുള്ളവര്‍ക്കേ കഴിയൂ: ശശി തരൂര്‍
ബിജെപി അനുകൂലികളുടെ വധഭീഷണി നേരിടുന്ന സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് തരൂര്‍
ബിജെപി അനുകൂലികളില്‍ നിന്നും വധഭീഷണി നേരിടുന്ന സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് ശശി തരൂര്‍ എംപി. സമൂഹത്തിലെ വില്ലന്മാര്‍ സിനിമയിലെ വില്ലന്‍മാരെക്കാള്‍ ഭീകരന്‍മാരാണ്. അവര്‍ക്കെതിരെ പ്രതികരിക്കാന്‍ സിദ്ധാര്‍ത്ഥിനെ പോലെ അപൂര്‍വ്വം ചിലര്‍ക്കെ ധൈര്യമുള്ളൂ എന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.
'എന്തുകൊണ്ടാണ് സിനിമയിലെ നായകന്മാര്‍ സമൂഹത്തിലെ പല കാര്യങ്ങളിലും ശബ്ദമുയര്‍ത്താത്തത് എന്ന് നമ്മള്‍ അത്ഭുതപ്പെടാറുണ്ട്. നമ്മുടെ സമൂഹത്തിലുള്ള വില്ലന്‍മാര്‍ ഭീകരന്മാരാണ്. അവരെ ഈ നായകന്‍മാര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ല. സിദ്ധാര്‍ത്ഥിനെ പോലുള്ള അപൂര്‍വ്വം ചിലര്‍ക്കെ അതിന് കഴിയൂ'
We often wonder why our on-screen heroes don't speak up, or cravenly spout propaganda. One reason: the off-screen villains that our society projects & protects turn out to be more threatening than these heroes can handle. Except for a rare someone like @Actor_Siddharth. #Respect https://t.co/ER8Vayhh1m
— Shashi Tharoor (@ShashiTharoor) April 30, 2021
നടി പാര്‍വതി തിരുവോത്തും സിദ്ധാര്‍ത്ഥിന് ഐക്യദാര്‍ഢ്യവുമായെത്തി- 'സിദ്ധാര്‍ത്ഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്‌നേഹവും' എന്നാണ് പാര്‍വതിയുടെ ട്വീറ്റ്.
With you @Actor_Siddharth No backing down! There is an army of us with you! Stay strong and lots of love to fam✨ https://t.co/m0uXFgsghW
— Parvathy Thiruvothu (@parvatweets) April 29, 2021
തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട്ടിലെ ബിജെപിയും ബിജെപിയുടെ ഐടി സെല്ലും ചേര്‍ന്ന് ചോര്‍ത്തിയയെന്ന് നേരത്തെ സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ഞൂറിലധികം ഫോണ്‍ വിളികള്‍ വന്നു. അസഭ്യം മുതല്‍ ബലാത്സംഗ ഭീഷണിയും കൊല്ലുമെന്ന ഭീഷണിയും വരെ തനിക്കും കുടുംബത്തിനുമെതിരെ ഉണ്ടായെന്നും സിദ്ധാര്‍ത്ഥ് സമൂഹ മാധ്യമങ്ങളില്‍ വ്യക്തമാക്കുകയുണ്ടായി.
ഭീഷണി കോളുകള്‍ വന്ന എല്ലാ ഫോണ്‍ നമ്പറുകളും ബിജെപിയുമായി ബന്ധമുള്ളവയാണെന്നും പൊലീസിന് കൈമാറിയെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കി. ശ്രമിച്ചോളൂ പക്ഷേ തന്നെ ഒരിക്കലും നിശബ്ദനാക്കാനാവില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
My phone number was leaked by members of TN BJP and @BJPtnITcell
— Siddharth (@Actor_Siddharth) April 29, 2021
Over 500 calls of abuse, rape and death threats to me & family for over 24 hrs. All numbers recorded (with BJP links and DPs) and handing over to Police.
I will not shut up. Keep trying.@narendramodi @AmitShah
തന്നെ ഉപദ്രവിക്കാനും ആക്രമിക്കാനും ആഹ്വാനം ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ പങ്കുവെച്ചു. ഇയാള്‍ ഇനി ഒരിക്കലും വാ തുറക്കരുത് എന്നാണ് ഒരു പോസ്റ്റ്. നമ്മള്‍ കോവിഡിനെ അതിജീവിച്ചേക്കാം പക്ഷേ ഇത്തരം ആളുകളെ നമ്മള്‍ അതിജീവിക്കുമോ എന്നാണ് സിദ്ധാര്‍ത്ഥിന്‍റെ ചോദ്യം.
This is one of many social media posts by BJP TN members leaking my number yesterday and telling people to attack and harass me.
— Siddharth (@Actor_Siddharth) April 29, 2021
"Ivan inimela vaaye thirakka koodathu" (this fellow must never open his mouth again)
We might survive Covid. Will we survive these people? pic.twitter.com/dYOQMsEewi
കേന്ദ്ര സര്‍ക്കാരിന്‍റെയും ബിജെപിയുടെയും പല നയങ്ങള്‍ക്കെതിരെയും നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന നടനാണ് സിദ്ധാര്‍ത്ഥ്. കോവിഡ് കാലത്തെ കേന്ദ്രത്തിന്‍റെ കെടുകാര്യസ്ഥതയെയും അദ്ദേഹം വിമര്‍ശിച്ചു. അധികാരത്തില്‍ നിന്നും ബിജെപിയെ പുറത്താക്കുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ വാക്സിനേറ്റഡ് ആകുമെന്നാണ് സിദ്ധാര്‍ത്ഥ് ഈയിടെ കുറിച്ചത്.
When you are voted out of power one day, this country will truly be vaccinated. Its coming. We will still be here... at least to remind you of this tweet. https://t.co/VTT44SEeHW
— Siddharth (@Actor_Siddharth) April 23, 2021
Adjust Story Font
16