Quantcast

കോവിഡിനെതിരായ പോരാട്ടത്തിന് കോവിഡ് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് എസ്.ഐ.ഒ

MediaOne Logo

ijas

  • Updated:

    2021-04-28 10:28:48.0

Published:

28 April 2021 10:24 AM GMT

കോവിഡിനെതിരായ പോരാട്ടത്തിന് കോവിഡ് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് എസ്.ഐ.ഒ
X

കോവിഡിനെതിരായ പോരാട്ടത്തിന് കോവിഡ് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് എസ്.ഐ.ഒ. രാജ്യത്താകമാനം ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് കോവിഡ് ടാസ്ക് ഫോഴ്സിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓക്സിജന്‍, ഐ.സി.യു, വെന്‍റിലേറ്റര്‍, മരുന്ന്, പ്ലാസ്മ ആവശ്യങ്ങള്‍ പുതിയ സംവിധാനത്തിലൂടെ സ്ഥിരീകരിച്ച് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുന്നതായി എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി മുസക്കിര്‍ സയ്യിദ് വ്യക്തമാക്കി. വ്യവസ്ഥാപിതവും കേന്ദ്രീകൃതവുമായ സംവിധാനങ്ങളിലൂടെ ആയിരങ്ങളെ ഇതിലൂടെ ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

Covid Relief Task Force Performance Update #SOSSIO

Posted by SIO of India on Tuesday, April 27, 2021


കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1163 സഹായാഭ്യര്‍ത്ഥനകള്‍ ലഭിച്ചതായും ഇതില്‍ 412 പേര്‍ക്ക് ഇത് വരെ വിവിധ രീതികളിലൂടെ സഹായം ലഭ്യമാക്കിയതായും എസ്.ഐ.ഒ അറിയിച്ചു. 220 പേര്‍ക്ക് ഓക്സിജന്‍, 133 പേര്‍ക്ക് ബെഡ്, 38 പേര്‍ക്ക് പ്ലാസ്മ, 21 പേര്‍ക്ക് മരുന്നുകള്‍ എന്നിവ പുതിയ സംവിധാനത്തിലൂടെ എത്തിക്കാനായതായും എസ്.ഐ.ഒ അറിയിച്ചു.



TAGS :

Next Story