പുകവലിക്കാരില്‍ കോവിഡ് മൂലം ഗുരുതരരോഗങ്ങള്‍ക്ക് സാധ്യതയെന്ന് ഡബ്ലിയു.എച്ച്.ഒ
പുകയിലവിരുദ്ധ ക്യാമ്പയിനുമായി ഡബ്ലിയു.എച്ച്.ഒ
പുകവലിക്കുന്നവരില്‍ കോവിഡ് മൂലം ഗുരുതര രോഗങ്ങളുണ്ടാവാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 50 ശതമാനം കൂടുതലാണെന്ന് ലോകാരോഗ്യസംഘടന. പുകവലിക്കാരില്‍ കോവിഡ് മൂലം കാന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവക്ക് സാധ്യതയുണ്ടെന്നും ഡബ്ലിയു.എച്ച്.ഒ ഡയരക്ടര്‍ ജനറല്‍ ടെഡ്‌റോസ് അദനോം ഗബ്രിയേസസ് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ പുകവലിക്കെതിരെ ലോകാരോഗ്യ സംഘടന നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഴുവന്‍ രാജ്യങ്ങളും പുകയിലക്കെതിരായ ഈ ക്യാമ്പയിന്റെ ഭാഗമാവണമെന്നും പുകയില രഹിത അന്തരീക്ഷം സൃഷ്ടിക്കാന്‍ ജനങ്ങള്‍ക്ക് വേണ്ട സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുകവലിക്കുന്നവര്‍ക്ക് പുകയില ഉപേക്ഷിക്കാനും പുകയിലരഹിത ജീവിതം തുടരാനും ആറ് മാസം വാട്‌സ്ആപ്പ്, വൈബര്‍, ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, വീചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ടിപ്‌സ് നല്‍കുമെന്നും ഗബ്രിയേസസ് പറഞ്ഞു.
Adjust Story Font
16