Quantcast

"കോവിഡ് ദുരിതത്തിൽ അനാഥരായവർക്ക് സൗജന്യ വിദ്യഭ്യാസം നൽകണം"

കോവിഡ് മൂലം അനാഥരായ രണ്ട് ലക്ഷത്തിലധികം പേർ രാജ്യത്തുണ്ടെന്നാണ് കണക്ക്.

MediaOne Logo

Web Desk

  • Published:

    20 May 2021 12:50 PM GMT

കോവിഡ് ദുരിതത്തിൽ അനാഥരായവർക്ക്  സൗജന്യ വിദ്യഭ്യാസം നൽകണം
X

കോവിഡ് മഹാമാരിക്കിടെ അനാഥരായി മാറിയ കുട്ടികൾക്ക് സർക്കാർ സൗജന്യ വിദ്യഭ്യാസം നൽകി ഉയർത്തി കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി. അനാഥരായ കുട്ടികളുടെ ഭാവി സംരക്ഷിക്കൽ രാജ്യത്തിന്റെ കടമയാണെന്നും സോണിയ ​ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

അന്നദാതാവായ രക്ഷിതാവോ, മതാപിതാക്കൾ പൂർണമായോ നഷ്ടപ്പെട്ടവരെ കെെയ്യൊഴിയാൻ പാടില്ല. മതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികൾ അത്യന്തം കടുത്ത വിഷമഘട്ടത്തിലൂടെയായിരിക്കും കടന്ന് പോകുന്നത്. പിന്തുണ നൽകാതെ അവരെ ഉയർത്തികൊണ്ട് വരാൻ സാധിക്കില്ല.

നവോദയ വിദ്യാലയങ്ങൾ വഴി ഈ കുട്ടികളുടെ വിദ്യഭ്യാസം സർക്കാർ ഏറ്റെടുക്കണം. ഈ ദുരിത കാലത്തിന് ശേഷം അവർക്ക് ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ രാജ്യം അവർക്ക് കൈത്താങ്ങാവണം. അത് രാജ്യത്തിന്റെ കടമയായിരിക്കണമെന്നും സോണിയ ​ഗാന്ധി കത്തിൽ കുറിച്ചു.

ഭർത്താവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ​ഗാന്ധി തുടക്കം കുറിച്ച നവോദയ വിദ്യാലയങ്ങൾ രാജ്യത്താകെ 661 എണ്ണമുണ്ട്. ​ഗ്രാമീണ മേഖലയിൽ ആധുനിക വിദ്യഭ്യാസം സമ്പൂർണമായി നടപ്പിലാക്കുകയെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു എന്നും സോണിയ ​ഗാന്ധി പറഞ്ഞു.

കോവിഡ് ബാധിച്ച് രക്ഷിതാക്കൾ പൂർണമായോ, അന്നദാതാവായ രക്ഷിതാവ് നഷ്ടപ്പെട്ടവരോ ആയ രണ്ട് ലക്ഷത്തിലധികം പേർ രാജ്യത്തുണ്ടെന്നാണ് കണക്ക്.

TAGS :

Next Story