Quantcast

ഫാ. സ്റ്റാന്‍ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു

84 കാരനായ സ്റ്റാന്‍ സ്വാമിക്ക് ആരെയും തിരിച്ചറിയാന്‍ ആവുന്നില്ലെന്നും ഓക്‌സിജന്‍ സഹായത്തോടെയാണ് കഴിയുന്നതെന്നും ബെംഗളൂരു ആസ്ഥാനമായ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോ സേവ്യര്‍ പറഞ്ഞിരുന്നു.

MediaOne Logo

ubaid

  • Updated:

    2021-05-30 10:39:24.0

Published:

30 May 2021 10:36 AM GMT

ഫാ. സ്റ്റാന്‍ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

ഭീ​മ കൊ​റേ​ഗാ​വ്​ കേ​സി​ൽ മാവോവാദി ബന്ധമാരോപിച്ച്​ തലോജ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്റ്റാന്‍ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബോംബെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നേരത്തെ സ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

15 ദിവസത്തെ ചികിത്സയ്ക്കായി സബര്‍ബന്‍ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാനാണ് കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഓക്സിജൻ സഹായത്തോടെയാണ്​ 84 കാരനായ ഫാദർ കഴിയുന്നത്​. ഉറ്റവരെ പോലും തിരിച്ചറിയാനാവുന്നില്ലെന്ന്​ ബംഗളൂരു ആസ്ഥാനമായ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോ സേവ്യർ മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു. പാർക്കിൻസൺസ്, നടുവേദന, കേൾവി ശക്തി നഷ്ടപ്പെടൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് അദ്ദേഹത്തെ അലട്ടുന്നത്.

TAGS :

Next Story