ഓക്‌സിജൻ വിതരണം കാര്യക്ഷമമാക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സുപ്രീം കോടതി
രാജ്യത്ത് 1,70,841 കോവിഡ് രോഗികളിൽ വെന്‍റിലേറ്ററിലാണെന്നും 9,02,291 കോവിഡ് രോഗികൾക്ക് ഓക്‌സിജൻ സപ്പോർട്ട് നൽകുന്നുണ്ടെന്നും കേന്ദ്രമന്ത്രി ഹർഷ വർധൻ അറിയിച്ചിരുന്നു.
രാജ്യത്ത് ഓക്‌സിജൻ ക്ഷാമം തുടരുന്നതിനിടെ കൂടുതൽ നടപടികളുമായി സുപ്രീം കോടതി. ഓക്‌സിജൻ വിതരണം കാര്യക്ഷമമാക്കാൻ നാഷണൽ ടാസ്‌ക് ഫോഴ്‌സ് (എൻ.ടി.എഫ്) രൂപീകരിച്ചിരിക്കുകയാണ് സുപ്രീം കോടതി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഓക്‌സിജൻ ആവശ്യമുള്ള സ്ഥലങ്ങൾ മനസിലാക്കാനും കൃത്യമായി നിർദേശങ്ങൾ നൽകാനുമാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനുള്ള നിർദേശം നൽകിയത്. രാജ്യത്തെ ഓക്‌സിജൻ വിതരണത്തിൽ കൃത്യമായ രൂപരേഖയും ടാസ്‌ക് ഫോഴ്‌സ് തയ്യാറാക്കും.
നേരത്തെ നിലവിൽ രാജ്യത്ത് 1,70,841 കോവിഡ് രോഗികളിൽ വെന്‍റിലേറ്ററിലാണെന്നും 9,02,291 കോവിഡ് രോഗികൾക്ക് ഓക്‌സിജൻ സപ്പോർട്ട് നൽകുന്നുണ്ടെന്നും കേന്ദ്രമന്ത്രി ഹർഷ വർധൻ അറിയിച്ചിരുന്നു.
അതേസമയം ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,01,078 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത് 2,18,92,676 പേർക്കാണ്. നിലവിൽ 37,23,446 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയിൽ കോവിഡ് ചികിത്സയിലുള്ളത്. ഇതുവരെ 2,38,270 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Adjust Story Font
16