വാക്സിന്‍റെ വിലനിര്‍ണയവും വിതരണവും കമ്പനികളെ ഏല്‍പ്പിക്കരുതെന്ന് സുപ്രീംകോടതി
ഒരു സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനത്തേക്കാള്‍ മുന്‍ഗണന കൊടുക്കുന്നത് ആരായിരിക്കുമെന്നും, അതിന്റെ മാനദണ്ഡം എന്തായിരിക്കുമെന്നും കോടതി ചോദിച്ചു.
കോവിഡ് വാക്‌സിന്‍ വിഷയത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വ്യത്യസ്ത വില അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
കോവിഡ് വാക്‌സിന്റെ വില നിര്‍ണയാധികാരവും വിതരണവും കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ കമ്പനികള്‍ക്ക് വിട്ടുനല്‍കിയതിനെയും കോടതി വിമര്‍ശിച്ചു. വാക്‌സിന്‍ വിതരണത്തില്‍ നാഷണസല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ മാതൃക പിന്തുടരാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി, ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 4,500 കോടിരൂപ നിര്‍മാതാക്കള്‍ക്ക് നല്‍കിയ സ്ഥിതിക്ക് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അതീവ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ചൂണ്ടുന്ന ചില ഹരജികള്‍ കോടതിക്ക് മുന്നിലെത്തിയിട്ടുണ്ടെന്ന് ഡി.വൈ ചന്ദ്രചൂഡ്, എല്‍.എന്‍ റാവു, എസ്.ആര്‍ ഭട്ട് എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ഏത് സംസ്ഥാനത്തിന് എത്ര വാക്‌സിന്‍ ലഭിക്കണമെന്ന് സ്വകാര്യ കമ്പനികള്‍ തീരുമാനിക്കാന്‍ പാടില്ല. ഒരു സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനത്തേക്കാള്‍ മുന്‍ഗണന കൊടുക്കുന്നത് ആരായിരിക്കുമെന്നും, അതിന്റെ മാനദണ്ഡം എന്തായിരിക്കുമെന്നും കോടതി ചോദിച്ചു.
Adjust Story Font
16