Quantcast

മോദിയെ വിമർശിച്ചു; മമതക്കെതിരെ സുവേന്ദു അധികാരി രംഗത്ത്

ഭരണകൂടത്തോടുള്ള ബംഗാൾ മുഖ്യമന്ത്രിയുടെ താൽപര്യമില്ലായ്​മയാണ് ഒരിക്കൽ കൂടി പുറത്തുവന്നതെന്നും സുവേന്ദു അധികാരി

MediaOne Logo

Web Desk

  • Published:

    21 May 2021 5:21 AM GMT

മോദിയെ വിമർശിച്ചു; മമതക്കെതിരെ സുവേന്ദു അധികാരി രംഗത്ത്
X

നരേന്ദ്ര മോദിയെ വിമര്‍ശിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ബി.ജെ.പി നേതാവ് സുവേന്ദു അധികാരി രംഗത്ത്. ഭരണകൂടത്തോടുള്ള ബംഗാൾ മുഖ്യമന്ത്രിയുടെ താൽപര്യമില്ലായ്​മയാണ് ഒരിക്കൽ കൂടി പുറത്തുവന്നതെന്നും, നരേന്ദ്ര മോദിയുടെ ജില്ലാ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയെ മമത രാഷ്ട്രീയവല്‍ക്കരിച്ചെന്നും സുവേന്ദു അധികാരി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത കോവിഡ്​ അവലോകന യോഗത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ലെന്ന വിമർശനവുമായി കഴിഞ്ഞ ദിവസം മമത ബാനർജി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മമതക്കെതിരെ നന്ദിഗ്രാം ബിജെപി എം.എൽ.എ കൂടിയായ സുവേന്ദു അധികാരി പ്രതികരണവുമായി എത്തുന്നത്.

'കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രധാനമന്ത്രി നിരവധി യോഗങ്ങൾ മുഖ്യമന്ത്രിമാരുമായി നടത്തിയിരുന്നു. അതിൽ എത്രയെണ്ണത്തിൽ മമത ബാനർജി പ​ങ്കെടുത്തു? പൂജ്യം... ഇപ്പോൾ, പ്രധാനമന്ത്രിയുടെയും ജില്ല മജിസ്​ട്രേറ്റുമാരുടെയും യോഗം ഹൈജാക്ക്​ ചെയ്​ത ശേഷം മമത പറയുകയാണ് അവർക്ക് സംസാരിക്കാൻ അവസരം നൽകി​യില്ലെന്ന്​... ലജ്ജാകരം ' -സുവേന്ദു ട്വീറ്റ്​ ചെയ്​തു.

TAGS :

Next Story