തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂൺ 14വരെ നീട്ടി; കോവിഡ് വ്യാപനം കുറഞ്ഞ ജില്ലകളിൽ ഇളവുകൾ
തുടർച്ചയായ 11ാം ദിവസവും തമിഴ്നാട്ടിൽ 450 ന് മുകളിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു
കോവിഡ് സാഹചര്യത്തിൽ തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂൺ 14വരെ നീട്ടാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ആരോഗ്യ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനമെടുത്തത്.
ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ കോവിഡ് വ്യാപനം കുറഞ്ഞ ജില്ലകളിൽ ചില ഇളവുകൾ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരും. കോവിഡ് കേസുകൾ കൂടുതലുള്ള കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, നീലഗിരി, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവരുർ, നാഗപട്ടണം, മയിലാടുതുറ എന്നീ ജില്ലകളിലാണ് നിയന്ത്രണം കടുപ്പിക്കുക.
തുടർച്ചയായ 11ാം ദിവസവും തമിഴ്നാട്ടിൽ 450 ന് മുകളിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച 463 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. പുതുതായി 22,651 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16