തമിഴ്നാട്ടിൽ ലോക്ഡൗൺ നീട്ടി; കൂടുതൽ ഇളവുകൾ
കോവിഡ് വ്യാപനം കുറഞ്ഞ 27 ജില്ലകളിലാണ് ഇളവുകൾ അനുവദിച്ചത്
തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂൺ 21 വരെ നീട്ടി. സംസ്ഥാനത്ത് കൂടുതൽ ഇളവുകളോടെയാണ് ലോക്ഡൗൺ നീട്ടിയത്. ചെന്നൈ അടക്കമുള്ള ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ ജില്ലകളിൽ ഇളവ് നൽകാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ കൂടിയ യോഗം തീരുമാനിച്ചത്.
കോവിഡ് കേസുകൾ കൂടുതലായി തുടരുന്ന കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, കരുർ, നാമക്കൽ, തഞ്ചാവൂർ, തിരുവരൂർ,നാഗപ്പട്ടണം, മൈലാട്ദുരൈ എന്നീ ജില്ലകൾക്ക് ഇളവുകൾ നൽകിയിട്ടില്ല. ഇളവുകൾ നൽകിയ 27 ജില്ലകളിലെ സ്കൂളുകൾ, കോളജുകൾ എന്നിവയുടെ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്.
മദ്യവിൽപ്പന ശാലകൾക്ക് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കാൻ അനുമതി നൽകി. കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. വ്യവസായ സ്ഥാപനങ്ങൾക്ക് 33 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കാം, ഐ.ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് 20 ശതമാനം ജീവക്കാരോ അല്ലെങ്കിൽ പത്ത് ജീവനക്കാരുമായോ തുറന്ന് പ്രവർത്തിക്കാം തുടങ്ങി നിരവധി ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്.
Adjust Story Font
16