Quantcast

കോവിഡ് വാക്സിന്‍ മോഷണം പോയി; മുറിയിലുണ്ടായിരുന്ന പണം സുരക്ഷിതം

വാക്സിന്‍ ക്ഷാമത്തിനിടെ വാക്സിന്‍ മോഷണം

MediaOne Logo

Web Desk

  • Published:

    22 April 2021 5:48 AM GMT

കോവിഡ് വാക്സിന്‍ മോഷണം പോയി;   മുറിയിലുണ്ടായിരുന്ന പണം സുരക്ഷിതം
X

കോവിഡ് രണ്ടാം ഘട്ടം രാജ്യത്തെ പിടിച്ചുലയ്ക്കുന്നതിനിടെ വാക്സിന്‍ ക്ഷാമം രൂക്ഷമാണ്. ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ അവശേഷിച്ചിരുന്ന മുഴുവന്‍ ഡോസ് വാക്സിനും മോഷണം പോയി. കോവാക്സിന്‍, കോവിഷീല്‍ഡ് എന്നിവയുടെ 1710 ഡോസ് ആണ് മോഷണം പോയത്.

പി.പി സെന്‍റർ ജനറൽ ആശുപത്രിയിലെ സ്​റ്റോർ റൂമിൽ നിന്നാണ്​ വാക്സിന്‍ മോഷ്ടിക്കപ്പെട്ടത്​. ഇതോടെ നിലവില്‍ ജില്ലയിൽ വിതരണത്തിനായി വാക്​സിൻ ഇല്ല.

സ്​റ്റോർ റൂമിലുണ്ടായിരുന്ന മറ്റ്​ മരുന്നുകളോ പണമോ മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടില്ല. ഇതോടെ വാക്​സിൻ മോഷണം തന്നെയായിരുന്നു കള്ളന്മാരുടെ ലക്ഷ്യമെന്ന നിഗമനത്തിലാണ് പൊലീസ്​. സ്​റ്റോർ റൂമിന്​ സമീപം സിസിടിവി ഇല്ലാത്തതിനാല്‍ തുമ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡ്​ വാക്​സിൻ പാഴാക്കുന്ന കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് ഹരിയാന. അതിനിടെയാണ് വാക്സിന്‍ മോഷണം പോയത്.

TAGS :

Next Story