കുംഭമേള അവസാനിപ്പിച്ചെന്ന് ഒരു വിഭാഗം
ജൂന അഖാഡയാണ് പ്രഖ്യാപനം നടത്തിയത്.
കുംഭമേള അവസാനിപ്പിച്ചെന്ന് ഒരു വിഭാഗം. ജൂന അഖാഡയാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യ പുരോഹിതരിൽ ഒരാളായ സ്വാമി അവ്ദേശാനന്ദ ഗിരിയാണ് ഇക്കാര്യം അറിയിച്ചത്.
ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ നിമഞ്ജന ചടങ്ങുകൾ നേരത്തെ പൂർത്തിയാക്കി ജുന അഖാഡ കുംഭമേളയിൽ നിന്ന് പിന്മാറുകയാണെന്നാണ് സ്വാമി അവ്ദേശാനന്ദ അറിയിച്ചത്.
भारत की जनता व उसकी जीवन रक्षा हमारी पहली प्राथमिकता है। #कोरोना महामारी के बढ़ते प्रकोप को देखते हुए हमने विधिवत कुम्भ के आवाहित समस्त देवताओं का विसर्जन कर दिया है। #जूनाअखाड़ा की ओर से यह कुम्भ का विधिवत विसर्जन-समापन है।@narendramodi @AmitShah@ANI @z_achryan @TIRATHSRAWAT pic.twitter.com/rOUaqL1egU
— Swami Avdheshanand (@AvdheshanandG) April 17, 2021
കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആവശ്യപ്പെടുകയുണ്ടായി. സ്വാമി അവ്ദേശാനന്ദഗിരിയുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സ്നാനത്തിനായി സംഘങ്ങളായി വരരുതെന്നും അവ്ദേശാനന്ദഗിരി കുംഭമേളക്കെത്തിയവർക്ക് നിർദേശം നൽകി. പിന്നാലെയാണ് കുംഭമേള അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചത്.
ഏപ്രില്‍ 1നാണ് കുംഭമേള തുടങ്ങിയത്. കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിനിടെ മാസ്കും സാമൂഹ്യ അകലവുമൊന്നുമില്ലാതെ കുംഭമേള നടത്തുന്നത് വ്യാപക വിമര്‍ശനത്തിനിടയാക്കി. ഏപ്രില്‍ 30നാണ് ചടങ്ങുകള്‍ അവസാനിക്കേണ്ടിയിരുന്നത്. രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം കുംഭമേള അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
Adjust Story Font
16