Quantcast

"കേന്ദ്രത്തിന്‍റെ കോവിഡ് പ്രതിരോധത്തില്‍ ആദ്യ ഘട്ടം തുഗ്ലക് ലോക്ക്ഡൗണ്‍"; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കേന്ദ്രം സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികളെ മൂന്നു ഘട്ടങ്ങളാക്കി തിരിച്ചാണ് രാഹുലിന്‍റെ പരാമര്‍ശം.

MediaOne Logo

Web Desk

  • Updated:

    2021-04-16 06:09:55.0

Published:

16 April 2021 6:05 AM GMT

കേന്ദ്രത്തിന്‍റെ കോവിഡ് പ്രതിരോധത്തില്‍ ആദ്യ ഘട്ടം തുഗ്ലക് ലോക്ക്ഡൗണ്‍; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
X

കേന്ദ്രസര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്‍റെ കോവിഡ് പ്രതിരോധത്തെ മൂന്നു ഘട്ടങ്ങളായി തിരിച്ച രാഹുല്‍ ഗാന്ധി ആദ്യ ഘട്ടം തുഗ്ലക് പരിഷ്കാരമായ ലോക്ക്ഡൗണാണെന്ന് പരിഹസിച്ചു. കഴിഞ്ഞ വർഷം മാർച്ച് 25ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലാണ് രാഹുലിന്‍റെ പ്രതികരണം.

രണ്ടാം ഘട്ടം പാത്രം കൊട്ടലാണെന്നും മൂന്നാം ഘട്ടത്തില്‍ പ്രഭുവിന്‍റെ ഗുണങ്ങൾ പറയുകയായിരുന്നെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം അതിശക്തമായി വ്യാപിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

രാജ്യത്ത് മതിയായ കോവിഡ് പരിശോധനയില്ല, ആശുപത്രികളിൽ കിടക്കകളില്ല, വെന്‍റിലേറ്ററുകളില്ല, ഓക്സിജനില്ല, വാക്സിനില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ചൂണ്ടിക്കാട്ടിയത്. വാക്സിൻ ഉത്സവത്തെ തട്ടിപ്പെന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി ഇതാണോ 'പിഎം കെയേഴ്‌സ്' എന്നും ചോദിച്ചു.

TAGS :

Next Story