മുഴുവന്‍ ജില്ലകളിലും സജീവകേസുകള്‍ 600ല്‍ താഴെ; ഉത്തര്‍പ്രദേശില്‍ 'കൊറോണ കര്‍ഫ്യൂ' പിന്‍വലിച്ചു
രാത്രികാലങ്ങളിലും വാരാന്ത്യങ്ങളിലുമുള്ള നിയന്ത്രണങ്ങള്‍ തുടരും.
'കൊറോണ കര്‍ഫ്യൂ' പിന്‍വലിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എല്ലാ ജില്ലകളിലെയും സജീവ കോവിഡ് കേസുകളുടെ എണ്ണം 600ല്‍ താഴെയെത്തിയതിനു പിന്നാലെയാണ് നടപടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയിലുള്ള ഓണ്‍ലൈന്‍ ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ബുധനാഴ്ച മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരിക. രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം രാത്രികാലങ്ങളിലും വാരാന്ത്യങ്ങളിലുമുള്ള നിയന്ത്രണങ്ങള്‍ തുടരും.
സംസ്ഥാനത്ത് ആകെ 14,000 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 797 കേസുകള്‍ മാത്രമാണ് ഉത്തര്‍ പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്. 0.2 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് രണ്ടാം തരംഗത്തിൽ ഉത്തര്‍പ്രദേശിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 38,055 വരെ ഉയര്‍ന്നിരുന്നു.
Next Story
Adjust Story Font
16