Quantcast

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ എത്തിയത് അര ബില്യണ്‍ ഡോളറിന്‍റെ സഹായം

ഇതിന് പുമെ, ഗൂഗിള്‍, ബോയിംഗ്, മാസ്റ്റര്‍കാര്‍ഡ് എന്നീ കമ്പനിളും മില്യണ്‍ ഡോളറിന്റെ സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    10 May 2021 6:39 AM GMT

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ എത്തിയത് അര ബില്യണ്‍ ഡോളറിന്‍റെ സഹായം
X

പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണത്തിന് ആഴ്ച്ചകള്‍ക്കുള്ളില്‍ അമേരിക്കയില്‍ നിന്ന് എത്തിയത് അര ബില്യണ്‍ ഡോളറിന്റെ മെഡിക്കല്‍ സഹായം. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ചുള്ള പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനത്തിന് ശേഷമാണ് ശരവേഗത്തിലുള്ള സഹായം ഇന്ത്യയിലേക്ക് ഒഴുകിയത്. ഇതിന് പുറമെ, ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികളും ഇന്ത്യക്കായി സഹായഹസ്തവുമായി രംഗത്തെത്തി.

കഴിഞ്ഞ മാസമാണ് കോവിഡിന്‍റെ പശ്ചാതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ബൈഡനും തമ്മില്‍ ചര്‍ച്ച നടന്നത്. ഇന്ത്യക്കായി എല്ലാ പിന്തുണയും അറിയിച്ച പ്രസിഡന്റ്, കോവിഡിനെതിരെ യോജിച്ച് പ്രര്‍ത്തിക്കുമെന്നും പറഞ്ഞിരുന്നു.

ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ച നൂറ് മില്യണ്‍ ഡോളര്‍ സഹായത്തില്‍, 70 മില്യണ്‍ ഡോളറിന്റെ ഫൈസര്‍, നാലര ലക്ഷം റാടെസിവിര്‍ ഡോസുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മഹാമാരിയുടെ തുടക്ക കാലത്ത് സ്തംഭിച്ചു നിന്ന അമേിക്കന്‍ ആരോഗ്യരംഗത്തേക്ക് ഇന്ത്യ സഹായമെത്തിച്ചപോലെ, ഈ സമയം ഇന്ത്യയെ സഹായിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ബൈഡന്‍ ട്വീറ്റ് ചെയ്തു.

ദിനംപ്രതി ആയിരക്കണക്കിന് ഓക്‌സിജന്‍, ജീവന്‍രക്ഷാ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നത്.

ഇതിന് പുമെ, ഗൂഗിള്‍, ബോയിംഗ്, മാസ്റ്റര്‍കാര്‍ഡ് എന്നീ കമ്പനിളും മില്യണ്‍ ഡോളറിന്റെ സഹായങ്ങള്‍ വീതം പ്രഖ്യാപിച്ചിരുന്നു. ബോയിംഗ്, മാസ്റ്റര്‍കാര്‍ എന്നിവ പത്ത് മില്യണ്‍ ഡോളര്‍ സഹായം എത്തിക്കുമ്പോള്‍, പതിനെട്ട് ദശലക്ഷം ഡോളറിന്റെ സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്.

TAGS :

Next Story