യു.എസില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അപ്പോയിമെന്റ്‌സ് ജൂണ്‍ 14 മുതല്‍
യു.എസില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് ഒന്നിന് ശേഷം അവരുടെ പ്രോഗ്രാം പുനരാരംഭിക്കാം.
യു.എസില്‍ വിവിധ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ കിട്ടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അപ്പോയിമെന്റ്‌സ് ജൂണ്‍ 14 മുതല്‍ പുനരാരംഭിക്കുമെന്ന് യു.എസ് എംബസി അറിയിച്ചു. ഓഗസ്റ്റ്/സെപ്റ്റംബര്‍ മാസങ്ങളില്‍ ആരംഭിക്കുന്ന സെമസ്റ്ററുകളില്‍ ചേരാന്‍ കഴിയുന്ന തരത്തിലാണ് വിസ അനുവദിക്കുക. ജൂണ്‍ 14 മുതലാണ് അപേക്ഷ സ്വീകരിക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക.
തിങ്കളാഴ്ച മുതല്‍ യു.എസ് എംബസിയും ഇന്ത്യന്‍ കോണ്‍സുലേറ്റും പതിനായിരക്കണക്കിന് വിസ ഇന്റര്‍വ്യൂ സ്ലോട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുറക്കും. വിദ്യാര്‍ത്ഥികള്‍ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അവരുടെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍ ചെയ്യേണ്ടതാണ്.
യു.എസില്‍ അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ വിസ ഇന്റര്‍വ്യൂവിന് മുമ്പ് അവരുടെ ഐ-20 പ്രോഗ്രാം തുടങ്ങുന്ന തിയ്യതി പരിശോധിക്കണം. പ്രോഗ്രാം ആരംഭിക്കുന്നതിന്റെ 30 ദിവസം മുമ്പ് യു.എസിലേക്ക് പോകാവുന്നതാണ്.
യു.എസില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് ഒന്നിന് ശേഷം അവരുടെ പ്രോഗ്രാം പുനരാരംഭിക്കാം. പ്രോഗ്രാം ആരംഭിക്കുന്നതിന്റെ 30 ദിവസം മുമ്പ് ഇവര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ യാത്ര ആരംഭിക്കുന്നതിന്റെ 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.
വിസ അപേക്ഷ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ustravledocs.com.students എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 18884074747 (യു.എസില്‍ നിന്ന്) 12025014444 (ഇന്ത്യയില്‍ നിന്ന്) എന്നീ നമ്പറുകളില്‍ യു.എസ് എംബസിയുമായി നേരിട്ട് ബന്ധപ്പെട്ടും വിസ അന്വേഷണങ്ങള്‍ നടത്താവുന്നതാണ്.
Adjust Story Font
16