Quantcast

യു.എസിന്‍റെ കോവി‍ഡ് സഹായങ്ങള്‍ ഇന്ന് എത്തിത്തുടങ്ങും

ആസ്ട്രസെനകയ്ക്ക് ഓർഡർ ചെയ്ത രണ്ടു കോടി കോവിഡ് വാക്സിനുകളും ഇന്ത്യയ്ക്ക് കൈമാറും.

MediaOne Logo

Web Desk

  • Published:

    29 April 2021 3:00 AM GMT

യു.എസിന്‍റെ കോവി‍ഡ് സഹായങ്ങള്‍ ഇന്ന് എത്തിത്തുടങ്ങും
X

കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങായി 100 മില്യൺ ഡോളറിലധികം വിലമതിക്കുന്ന അമേരിക്കന്‍ സഹായങ്ങള്‍ ഇന്നെത്തിത്തുടങ്ങും. അടുത്ത ആഴ്ചയോടെ പൂർണമാകും. 16 വർഷത്തിനിടെ ആദ്യമായാണ് വിദേശ സഹായം സ്വീകരിക്കുന്നതിലെ എല്ലാ നിയന്ത്രണങ്ങളും ഇന്ത്യ അവസാനിപ്പിക്കുന്നത്.

1,000 ഓക്സിജൻ സിലിണ്ടറുകൾ, 1.5 കോടി എൻ 95 മാസ്കുകൾ, 10 ലക്ഷം റാപിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ എന്നിവയ്ക്കു പുറമെ അമേരിക്കയിൽ വിതരണത്തിനായി ആസ്ട്രസെനകയ്ക്ക് ഓർഡർ ചെയ്ത രണ്ടു കോടി കോവിഡ് വാക്സിനുകളും ഇന്ത്യയ്ക്ക് കൈമാറും. അമേരിക്കയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായ ആദ്യ ഘട്ടത്തിൽ ഇന്ത്യ സഹായം അയച്ചതിന് സമാനമായി തിരിച്ചും അയക്കുകയാണെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു.

ഇന്ത്യയിലെ ആകെ കോവിഡ് മരണങ്ങള്‍ കഴിഞ്ഞ ദിവസം രണ്ടു ലക്ഷം പിന്നിട്ടിരുന്നു. 360,960 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 3,200 ന് മുകളിലായിരുന്നു. ആശുപത്രികൾ നിറഞ്ഞുകവിയുന്നതും ഓക്സിജൻ ദൗര്‍ലഭ്യവും രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

TAGS :

Next Story