ഉത്തർപ്രദേശ് മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
മഹാരാഷ്ട്രക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യു.പിയിലാണ്
ഉത്തർപ്രദേശ് മന്ത്രി ഹനുമാൻ മിശ്ര കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച രാവിലെ ലഖ്നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം.
കോവിഡ് സഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഉത്തര്‍പ്രദേശ് കോ-ഓപ്പറേറ്റ് യൂണിയന്‍ ചെയര്‍മാനാണ് അന്തരിച്ച ഹനുമാന്‍ മിശ്ര.
മഹാരാഷ്ട്രക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യു.പിയിലാണ്. ഇന്നലെ 58,924 പേര്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 28,211 പേരാണ് യുപിയില്‍ കോവിഡ് ബാധിതരായത്.
Next Story
Adjust Story Font
16