സിദ്ദിഖ് കാപ്പൻ സമാധാനം തകർത്തില്ല; കുറ്റമൊഴിവാക്കി കോടതി
കുറ്റം ചുമത്തി ആറ് മാസം കഴിഞ്ഞിട്ടും തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതിയുടെ നടപടി
മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനും മറ്റു മൂന്നു പേർക്കുമെതിരെ ഉത്തർ പ്രദേശ് പോലീസ് ചുമത്തിയ ചില കുറ്റങ്ങൾ കോടതി റദ്ദാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് കോടതി റദ്ദാക്കിയത്. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് തെളിവില്ല എന്ന കാരണം ചൂണ്ടിക്കാട്ടി മഥുര കോടതി ഒഴിവാക്കിയത്. ക്രിമിനൽ നടപടിക്രമം 107,116,151 വകുപ്പുകളാണ് റദ്ദാക്കിയത്. കുറ്റം ചുമത്തി ആറ് മാസം കഴിഞ്ഞിട്ടും തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതിയുടെ നടപടി.എന്നാൽ, കാപ്പനെതിരെ ചുമത്തിയ രാജ്യദ്രോഹം, യു.എ.പി.എ വകുപ്പുകൾ ഒഴിവാക്കിയിട്ടില്ല
.
സിദ്ദീഖ് കാപ്പനോടൊപ്പം അറസ്റ്റിലായ അതീഖ് റഹ്മാന്‍, ആലം, മസൂദ് എന്നിവരുടെ മേലുള്ള കുറ്റവും ഒഴിവാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹത്രസിൽ കൂട്ടമാനംഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടു സന്ദർശിക്കാൻ പോകവെയാണ് സിദ്ദിഖ് കാപ്പനെയും മറ്റു മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
Adjust Story Font
16