ആഭ്യന്തര വിമാനയാത്ര; വാക്സിനെടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ഒഴിവാക്കിയേക്കും
വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദിപ് സിങ്പുരി അറിയിച്ചു.
ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലം വേണമെന്ന വ്യവസ്ഥയില്‍ നിന്ന് കോവിഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദിപ് സിങ്പുരി അറിയിച്ചു.
ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനം എടുക്കുക. യാത്രക്കാരുടെ താത്പര്യത്തിന് മുന്‍ഗണന നല്‍കുമെന്നും വ്യോമയാന മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനയാത്ര നടത്തിയവരോടാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം ചോദിക്കുന്നത്.
അതേസമയം, രാജ്യാന്തര യാത്രകള്‍ നടത്തുന്നവര്‍ക്ക് വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയത്തെ ഇന്ത്യ എതിര്‍ക്കുകയാണ്. വികസ്വര രാജ്യങ്ങളില്‍ വാക്‌സിന്‍ എടുത്തവരുടെ എണ്ണം കുറവായിരിക്കും എന്നതിനാല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയം വിവേചനപരമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ജി 7 രാജ്യങ്ങളുടെ യോഗത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16