Quantcast

പശ്ചിമബംഗാളില്‍ 72 മണിക്കൂർ നിശ്ശബ്ദ പ്രചരണം ഇന്ന് മുതൽ

നാല് ജില്ലകളിലെ 43 മണ്ഡലങ്ങളിലാണ് ആറാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്

MediaOne Logo

Jaisy

  • Published:

    20 April 2021 1:37 AM GMT

പശ്ചിമബംഗാളില്‍ 72 മണിക്കൂർ നിശ്ശബ്ദ പ്രചരണം ഇന്ന് മുതൽ
X

പശ്ചിമ ബംഗാളിൽ ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 72 മണിക്കൂർ നിശ്ശബ്ദ പ്രചരണം ഇന്ന് മുതൽ. നാല് ജില്ലകളിലെ 43 മണ്ഡലങ്ങളിലാണ് ആറാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ കൊൽക്കത്തയിൽ 26 വരെ മമത ബാനർജി പരസ്യ പ്രചരണം റദ്ദാക്കി.

കോവിഡ് പശ്ചാത്തലത്തിലും മെഗാ റാലികൾ നടത്തുന്ന ബി.ജെ.പി നടപടി ആയുധമാക്കി തൃണമൂൽ കോൺഗ്രസ് പ്രചരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബിജെപി നേതാക്കളായ ജെ.പി നദ്ദ സ്മൃതി ഇറാനി ദിലീപ് ഘോഷ് എന്നിവർ ഇന്നും മെഗാ റാലികൾ നടത്തുന്നുണ്ട്. 114 സീറ്റുകളിലേക്കാണ് ഇനി വോട്ടെടുപ്പ് നടക്കാനുള്ളത്. 22നാണ് ആറാംഘട്ട വോട്ടെടുപ്പ്. 43 മണ്ഡലങ്ങളിൽ. ഇവിടങ്ങളിൽ 72 മണിക്കൂർ നിശ്ശബ്ദ പ്രചരണം തുടങ്ങി. 2016ൽ 43ൽ 32ലും വിജയിച്ചത് തൃണമൂൽ കോൺഗ്രസായിരുന്നു. എന്നാൽ 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 24 മണ്ഡലങ്ങളിൽ മാത്രമാണ് തൃണമൂൽ ലീഡ് നിലനിർത്തിയത്. അതേസമയം സംപൂജ്യരായിരുന്ന ബി.ജെ.പി 19 സീറ്റുകളിൽ ലീഡുയർത്തി. 11 സീറ്റുകളിൽ വിജയിച്ചിരുന്ന കോൺഗ്രസിനും സി.പി.എമ്മിനും ഒരൊറ്റ സീറ്റിൽ പോലും ലീഡ് നിലനിർത്താനായില്ല.

ആറാംഘട്ടത്തിലും പോരാട്ടം ബി.ജെ.പിയും തൃണമൂലും തമ്മിലായിരിക്കുമെന്നാണ് വിലയിരുത്തൽ. കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ തുണമൂൽ കോൺഗ്രസ് പ്രചരണം വെട്ടിക്കുറച്ചിട്ടുണ്ട്. അതേസമയം ബി.ജെ.പി അടുത്ത ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്നും പ്രചാരണം കൊഴുപ്പിക്കും. ജെ.പി നദ്ദ, സ്മൃതി ഇറാനി, ദിലീപ് ഘോഷ് എന്നിവർ മെഗാ റാലികൾ നടത്തുന്നുണ്ട്. കോവിഡ് കൂടുന്ന ഘട്ടത്തിലും മെഗാ റാലി നടത്തുന്ന ബി.ജെ.പിയുടെ നടപടി ടി.എം.സി പ്രചരണായുധമാക്കുന്നുണ്ട്. പുറത്തു നിന്ന് പ്രചരണത്തിന് എത്തുന്നവരാണ് സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടാക്കുന്നതെന്ന് മമത ആവർത്തിച്ചു. ഇനിയുള്ള മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഒന്നിച്ച് നടത്തണമെന്നും മമത ആവർത്തിച്ചു.

TAGS :

Next Story