Quantcast

തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് പേരും യു.പിയില്‍ നിന്ന്, തികച്ചും യാദൃച്ഛികമെന്ന് കോണ്‍ഗ്രസിന്‍റെ പരിഹാസം

യു.പി കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അനൂപ് പാണ്ഡെയെ യോഗിയുടെ വിശ്വസ്തനെന്നാണ് അറിയപ്പെടുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-06-12 06:24:50.0

Published:

12 Jun 2021 6:19 AM GMT

തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് പേരും യു.പിയില്‍ നിന്ന്, തികച്ചും യാദൃച്ഛികമെന്ന് കോണ്‍ഗ്രസിന്‍റെ പരിഹാസം
X

അനൂപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിനെതിരെ പരിഹാസം ചൊരിഞ്ഞ് കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ. മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരായത് വളരെ യാദൃച്ഛികമായിരിക്കുന്നുവെന്നായിരുന്നു രാജ് ബബ്ബാറിന്‍റെ പരിഹാസം കലര്‍ന്ന വിമര്‍ശനം. ഉത്തര്‍പ്രദേശ് മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന അനൂപ് ചന്ദ്ര പാണ്ഡെയെ ഇലക്ഷന്‍ കമ്മീഷണറാക്കിയുള്ള നിയമനത്തിന് ചൊവ്വാഴ്ചയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

യു.പി കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അനൂപ് പാണ്ഡെയെ യോഗിയുടെ വിശ്വസ്തനെന്നാണ് അറിയപ്പെടുന്നത്. 2019ലാണ് അനൂപ് ചന്ദ്ര പാണ്ഡെ സിവില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. എന്നാൽ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇദ്ദേഹത്തിന് ആറ് മാസം കൂടി സർവീസ് നീട്ടിനൽകിയിരുന്നു.

അനൂപ് ചന്ദ്രയുടെ നിയമനത്തോടെ തെരഞ്ഞെടുപ്പ് കമീഷന്‍റെ മൂന്നംഗ പാനല്‍ പൂര്‍ണമായി. സുശീല്‍ ചന്ദ്രയും രാജീവ് കുമാറാണ് മറ്റൊരു കമ്മീഷനിലെ മറ്റംഗങ്ങള്‍. സുനില്‍ അറോറ വിരമിച്ചതിന്‍റെ ഒഴിവിലേക്കാണ് ഇപ്പോള്‍ അനൂപ് പാണ്ഡയെ നിയമിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യോഗി ആദിത്യനാഥിന്‍റെ വിശ്വസ്തനായ അനൂപ് പാണ്ഡെയെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

യു.പിയിലെ യോഗി സര്‍ക്കാരിന്‍റെ കാലത്ത് ചീഫ് സെക്രട്ടറിയായാണ് അനൂപ് പാണ്ഡെ ഭരണഘടനാ സ്ഥാപനത്തിലെ തലപ്പത്ത് എത്തുന്നത്. 2019ല്‍ സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അനൂപ് ചന്ദ്രയെ യോഗി ആദിത്യനാഥിന്‍റെ ഇടപെടല്‍ മൂലം ആറ് മാസം കൂടി സർവീസ് നീട്ടിനൽകിയിരുന്നു.

മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടേയും ഉത്തര്‍പ്രദേശ് ബന്ധം

തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്നംഗ പാനലില്‍ ഒരാളായ സുശീൽ ചന്ദ്ര 38 വർഷം റവന്യൂ വകുപ്പിൽ ജോലി ചെയ്തിരുന്ന ഓഫീസറാണ്.സര്‍വീസ് കാലയളവില്‍ ഉത്തർപ്രദേശിന് വേണ്ടിയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമ്മീഷനിലെ മറ്റൊരു അംഗമായ രാജീവ് കുമാർ ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയുള്ളയാളാണ്. 1984 ബാച്ചിലെ സിവില്‍ സർവീസ് ഉദ്യോഗസ്ഥനായ രാജീവ് കുമാർ ധനകാര്യ സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറായി ഇപ്പോള്‍ നിയമിക്കപ്പെട്ട അനൂപ് ചന്ദ്ര പാണ്ഡെ ഉത്തര്‍പ്രദേശ് മുന്‍ ചീഫ് സെക്രട്ടറിയായിരുന്നു

TAGS :

Next Story