Quantcast

ആശുപത്രിയിലേക്ക് പ്രവേശനം ലഭിച്ചില്ല: മൂന്നുമണിക്കൂര്‍ കാറില്‍ കാത്തിരുന്ന് യുവതിക്ക് ദാരുണാന്ത്യം

കോവിഡ് പോസിറ്റീവായ 35 കാരി ആശുപത്രിയിലേക്ക് പ്രവേശനം ലഭിക്കാതെ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്ത് കാറില്‍ മരിച്ചു.

MediaOne Logo

Web Desk

  • Published:

    1 May 2021 7:18 AM GMT

ആശുപത്രിയിലേക്ക് പ്രവേശനം ലഭിച്ചില്ല: മൂന്നുമണിക്കൂര്‍ കാറില്‍ കാത്തിരുന്ന് യുവതിക്ക് ദാരുണാന്ത്യം
X

കൊറോണ വൈറസിന്‍റെ രണ്ടാംതരംഗത്തില്‍ ദുരന്തവാര്‍ത്തകള്‍ മാത്രമാണ് രാജ്യത്ത് നിന്ന് എങ്ങും കേള്‍ക്കാനുള്ളത്. കോവിഡ് പോസിറ്റീവായ 35 കാരി ആശുപത്രിയിലേക്ക് പ്രവേശനം ലഭിക്കാതെ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്ത് കാറില്‍ മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിലാണ് യുവ എഞ്ചിനീയര്‍ കൂടിയായ യുവതിക്ക് ദാരുണാന്ത്യമുണ്ടായത്

ജാഗ്രതി ഗുപ്തയെന്ന യുവതിയാണ് സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്ത് കാറില്‍ മരിച്ചത്. കോവിഡ്​ബാധിച്ച്​അത്യാസന്ന നിലയിലായ ജാഗ്രതി വീട്ടുടമസ്ഥനെയും കൂട്ടി ആശുപത്രിയിലെത്തുകയായിരുന്നു. മൂന്നുമണിക്കൂറോളമാണ് ആശുപത്രിയിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി യുവതി കാത്തിരുന്നത്. യുവതി ജോലി ആവശ്യാര്‍ത്ഥം തനിച്ചാണ് നോയിഡയില്‍ താമസിക്കുന്നത്. ജാഗ്രതിയുടെ ഭര്‍ത്താവും രണ്ട് മക്കളും മധ്യപ്രദേശിലാണുള്ളത്.

'യുവതിയുടെ കൂടെ വന്ന വീട്ടുടമസ്ഥൻ സഹായത്തിനായി യാചിക്കുമ്പോൾ ഞാൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ആരും ​അദ്ദേഹത്തെ കേൾക്കാൻ തയാറായിരുന്നില്ല. ഏകദേശം മൂന്നരയോടെ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. അദ്ദേഹം ആശുപത്രിയിലെ റിസപ്ഷനിലെത്തി യുവതിക്ക്​ ശ്വാസമില്ലെന്ന് അറിയിച്ചപ്പോഴാണ് ജീവനക്കാര്‍ ചെന്നുനോക്കിയത്. പക്ഷേ, യുവതി മരിച്ചെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്.''-ദൃക്സാക്ഷിയായ സചിൻ പറയുന്നു.

കോവിഡ്​ രോഗികൾ ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ നോയിഡയിലെ റോഡിൽ മരിച്ചുവീഴുന്നത്​ സ്ഥിരം കാഴ്ചയാകുകയാണ്. കോവിഡ് ബാധിതരെയുമായി ബന്ധുക്കള്‍ മറ്റ് നഗരങ്ങളിലേക്ക് ചികിത്സ തേടി പോകുകയാണ്.

TAGS :

Next Story