സെൻട്രൽ വിസ്ത നിർമാണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചെന്ന് കേന്ദ്രം
പ്രധാനമന്ത്രിയുടെ പുതിയ വസതിയുൾപ്പെടുന്ന സെൻട്രൽ വിസ്ത അവന്യുവിന്റെ നിർമാണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് കേന്ദ്ര സർക്കാർ ദൽഹി ഹൈക്കോടതിയെ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് നാനൂറോളം തൊഴിലാളികൾ എത്തിയത് ഡൽഹിയിൽ കർഫ്യു ഏർപ്പെടുത്തുന്നതിന് മുൻപാണെന്നും ഇവർ മാനദണ്ഡങ്ങൾ പാലിച്ച് നിർമാണ സ്ഥലത്ത് തന്നെയാണ് താമസിക്കുന്നതെന്നും കേന്ദ്രം പറഞ്ഞു. ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സെൻട്രൽ വിസ്ത നിർമ്മാണ പ്രവൃത്തികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിയിൽ കോടതി നാളെ വാദം കേൾക്കും.
നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് കരാറുകാരൻ ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും നിർമാണം നടക്കുന്ന ഇടതുതന്നെ കോവിഡ് പരിശോധനക്കും ക്വാറന്റൈനും ഉള്ള സൗകര്യങ്ങളുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
സെൻട്രൽ വിസ്ത നിർമാണത്തിനുള്ള തൊഴിലാളികളെ ദിവസേന സരായ് കലെ ഖാനിലുള്ള ക്യാമ്പുകളിൽ നിന്നും കൊണ്ട് വരികയാണെന്ന വാദവും കേന്ദ്രം നിഷേധിച്ചു.
Adjust Story Font
16