തെങ്കാശിയിൽ ഭര്‍ത്താവിനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചു മൂടിയ ഭാര്യ മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍
രണ്ടാം ഭര്‍ത്താവ് കാളിരാജിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ഭാര്യ അഭിരാമിയാണ് അറസ്റ്റിലായത്
തമിഴ്നാട് തെങ്കാശിയിൽ ഭര്‍ത്താവിനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചു മൂടിയ ഭാര്യ മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍. തെങ്കാശി കുത്തുകലാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. രണ്ടാം ഭര്‍ത്താവ് കാളിരാജിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ഭാര്യ അഭിരാമിയാണ് അറസ്റ്റിലായത്.
നാലു വര്‍ഷം മുന്‍പാണ് കാളിരാജും അഭിരാമിയും വിവാഹിതരാവുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. കാളിരാജിനെ മൂന്ന് വര്‍ഷം മുന്‍പു പെട്ടെന്ന് കാണാതായി. ഇയാൾ നാടു വിട്ടു പോയി എന്നാണ് അഭിരാമി എല്ലാവരോടും പറഞ്ഞിരുന്നത്. മകനെ കാണാനില്ലെന്നു കാണിച്ച് കാളിരാജിന്റെ അമ്മ പൊലീസിനെ സമീപിച്ചു.അതിനിടയിൽ കാളിരാജിന്റെ സുഹൃത്തായ ഒരാള്‍ക്കൊപ്പം അഭിരാമി താമസം തുടങ്ങിയതു ശ്രദ്ധയില്‍പെട്ട പൊലീസ് അന്വേഷണം തുടങ്ങി.
അഭിരാമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കാളിരാജിനെ ശ്വാസം മുട്ടിച്ച് കൊന്നു മുറ്റത്തെ മരച്ചുവട്ടില്‍ കുഴിച്ചുമൂടിയതായി വിവരം കിട്ടിയത്. മണ്ണുമാന്തി ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇവിടെനിന്ന് അസ്ഥികള്‍ കണ്ടെത്തി. ഡി.എന്‍.എ പരിശോധനയില്‍ ഇവ കാളിരാജിന്റെതാണെന്ന് സ്ഥിരീകരിച്ചതോടെ അഭിരാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് കൂട്ടുനിന്ന കാമുകന്, സഹായം നല്കിയ രണ്ടു സുഹൃത്തുക്കള്‍ എന്നിവരും പിടിയിലായി.
Adjust Story Font
16