പുന്നലയിൽ തെരുവുനായയുടെ ആക്രമണം; വിദ്യാർഥികൾ ഉൾപ്പെടെ 13 പേർക്ക് കടിയേറ്റു
റോഡരികിൽ നിന്നവരെയും പ്രാർത്ഥനക്കായി പള്ളിയിലേക്ക് പോയവരെയുമാണ് നായ ആക്രമിച്ചത്
പത്തനാപുരം: പുന്നലയിൽ തെരുവുനായയുടെ ആക്രമണം. വിദ്യാർഥികൾ ഉൾപ്പെടെ 13 പേർക്ക് നായയുടെ കടിയേറ്റു. ഇവരിൽ എട്ട് പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിമുതൽ ഒമ്പത് വരെയായിരുന്നു നായയുടെ ആക്രമണം. പുന്നല, ചാച്ചിപുന്ന, ഇഞ്ചൂർ ഭാഗങ്ങളിൽ ഉള്ളവർക്കാണ് കടിയേറ്റത്. റോഡരികിൽ നിന്നവരെയും പ്രാർത്ഥനക്കായി പള്ളിയിലേക്ക് പോയവരെയുമാണ് നായ ആക്രമിച്ചത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
കൂടുതൽ ആളുകളെ തെരുവുനായ ആക്രമിക്കണമെന്നുണ്ടെങ്കിൽ അതിനു പേവിഷ ഉള്ളതായിരിക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത്. മേഖലയിൽ തെരുവ് നായയുടെ ആക്രമണം പതിവാണ്. ഒട്ടേറെ തവണ പരാതി നൽകിയെങ്കിലും നടപടിയില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Stray dog attack in Pathanapuram, punnala. 13 people including students were bitten by the dog.
Adjust Story Font
16