Quantcast

ചരിത്ര പണ്ഡിതൻ ഡോ. എൻ.കെ മുസ്തഫ കമാൽ പാഷ അന്തരിച്ചു

പി.എസ്.എം.ഒ കോളജ് ഹിസ്റ്ററി വിഭാഗം തലവനായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-05-26 12:19:22.0

Published:

26 May 2022 10:29 AM GMT

ചരിത്ര പണ്ഡിതൻ ഡോ. എൻ.കെ മുസ്തഫ കമാൽ പാഷ അന്തരിച്ചു
X

വളാഞ്ചേരി: ചരിത്ര പണ്ഡിതനും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജ് ഹിസ്റ്ററി വിഭാഗം തലവനുമായിരുന്ന ഡോ. എന്‍.കെ മുസ്തഫ കമാൽ പാഷ അന്തരിച്ചു. 76 വയസ്സായിരുന്നു. ചരിത്രാധ്യാപകനായിരുന്ന അദ്ദേഹം ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗമായും പ്രവർത്തിച്ചിരുന്നു. ഇസ് ലാമിക ചരിത്ര, പ്രബോധന മേഖലയിലും കമാല്‍ പാഷ ശ്രദ്ധ പതിപ്പിച്ചു.

ഇസ്ലാമിക ചരിത്രം ആദം മുതല്‍ അറബ് വസന്തം വരെ തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ഖുർആനിലെ ചരിത്ര ഭൂമികളിലൂടെ എന്ന പേരില്‍ അദ്ദേഹം നടത്തിയ യാത്രയും അതിന്റെ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഖുർആനില് പരാമർശിക്കുന്ന പ്രദേശങ്ങളിലൂടെയുളള യാത്രക്ക് തുടക്കമിട്ടും അദ്ദേഹത്തിന്റെ ഈ ശ്രമമായിരുന്നു. ഇസ് ലാമിക പ്രബോധകനായിരുന്നു. ഭാര്യമാർ : പ്രൊഫ. കെ. ഹബീബ, വി.പി. ഹഫ്സ. മീഡിയവൺ മിഡിലീസ്റ്റ് വിഭാഗം മേധാവി എം.സി.എ നാസറിന്റെ ഭാര്യാപിതാവാണ്.

ചെർപ്പുളശ്ശേരി നോർത്ത് മാപ്പിള സ്‌കൂളിലാണ് നാലാം ക്ലാസ് വരെയുള്ള പഠനം. അഞ്ചാം ക്ലാസിലെ പ്രവേശന പരീക്ഷ പാസായി ചെർപ്പുളശ്ശേരി ഗവ. ഹൈസ്‌കൂളിൽ തുടർപഠനം. 1962ൽ ഫറൂഖ് കോളജിൽ പ്രീ യൂണിവേഴ്‌സിറ്റി പഠനത്തിന് ചേർന്നു. കോഴ്‌സ് പൂർത്തീകരിച്ച ശേഷം ബിഎ ഇകണോമിക്‌സിൽ ഫറൂഖ് കോളജിൽ തന്നെ തുടർപഠനം. ചരിത്രത്തിൽ അലീഗർ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം നേടി.

കബറടക്കം നാളെ രാവിലെ 9 മണിക്ക് വളാഞ്ചേരി പൂക്കാട്ടിരി ജുമാമസ്ജിദ് കബർസ്ഥാനില്‍.

TAGS :

Next Story