മട്ടാഞ്ചേരിയിൽ അവശേഷിക്കുന്ന ജൂതവംശജരിൽ ഒരാൾ കൂടി മരിച്ചു
88 കാരിയായ ക്യൂനി ഹലേഗയാണ് മരിച്ചത്
കൊച്ചി: കൊച്ചി മട്ടാഞ്ചേരിയിൽ അവശേഷിക്കുന്ന രണ്ട് ജൂത വംശജരിൽ ഒരാൾ കൂടി മരിച്ചു. 88 കാരിയായ ക്യൂനി ഹലേഗയാണ് മരിച്ചത്. ഇന്ന് രാവിലെ ആറോടെയായിരുന്നു അന്ത്യം.
പ്രമുഖ വ്യവസായിയായിരുന്ന എസ്. കോഡറിന്റെ മകളും പരേതനായ എസ്.ഹലേഗയുടെ ഭാര്യയുമാണ്. 2012 മുതൽ 2018 വരെ പരദേശി സിനഗോഗിൻ്റെ വാർഡനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്നു. ഫിയോണ, ഡേവിഡ് ഹലേഗ എന്നിവരാണ് മക്കൾ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മട്ടാഞ്ചേരി ജൂതസെമിത്തേരിയിൽ നടക്കും.
Next Story
Adjust Story Font
16