കേരളത്തിലെ സ്ഥിതി വ്യത്യസ്തം; സ്‌കൂളുകൾ തുറക്കേണ്ടത് ഘട്ടം ഘട്ടമായി
സ്‌കൂളുകൾ തുറക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് ഡോ. ഡോ പത്മനാഭ ഷേണായി
ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ സ്‌കൂളുകൾ തുറക്കുകയാണ്. കോവിഡ് കാലത്തെ സ്‌കൂൾ ദിനങ്ങൾ എങ്ങനെയായിരിക്കുമെന്നതിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആശങ്കയുണ്ട്. സ്‌കൂളുകൾ തുറക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് ഡോ. ഡോ പത്മനാഭ ഷേണായി മീഡിയാ വൺ ബ്രേക്ക് ഫാസ്റ്റിൽ ന്യൂസിൽ പറഞ്ഞ കാര്യങ്ങൾ.
- മറ്റു സംസ്ഥാനങ്ങളിലെ പോലെയല്ല കേരളത്തിലെ സ്ഥിതി, കേരളത്തിൽ ഇപ്പോഴും 45 ശതമാനത്തിൽ താഴെ ആളുകൾക്കേ രോഗം വന്നിട്ടുള്ളൂ. കുട്ടികളിൽ കൊവിഡ് തീവ്രമാകാൻ സാധ്യത കുറവാണ്. എന്നാൽ ഇവർ വഴി വീടുകളിലെ മുതിർന്നവർക്ക് അസുഖം ബാധിക്കാനുള്ള സാഹചര്യം കൂടുതലാണ്. അതിനാൽ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം വർധിക്കാനിടയുണ്ട്. അത്തരമൊരു സാഹചര്യം ഇല്ലാതാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണണം.
- കോവിഡ് ഭീതിയിൽ ഇനിയും സ്‌കൂളുകൾ അടച്ചിടാൻ കഴിയില്ല. കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കാനുമാകില്ല. എന്നാൽ ഘട്ടം ഘട്ടങ്ങളായി വേണം സ്‌കൂളുകൾ തുറക്കാൻ. പരമാവധി എല്ലാ കുട്ടികൾക്കും വാക്‌സിൻ ഉറപ്പുവരുത്തുകയും വേണം.
- വായുസഞ്ചാരം കൂടുതലുള്ള സ്ഥലങ്ങളിലാണ് ക്ലാസുകൾ നടത്തേണ്ടത്. ഓരോ ക്ലാസിനും വ്യത്യസ്ത സമയങ്ങളിൽ ഇടവേള നൽകണം. ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളും വായുസഞ്ചാരമുള്ളതാകാൻ ശ്രദ്ധിക്കണം.
Next Story
Adjust Story Font
16