എല്ലാവരെയും പോളിങ് ബൂത്തിലെത്തിക്കാന്‍ തോല്‍പ്പാവക്കൂത്ത്
വോട്ടുചെയ്യാന്‍ താല്‍പര്യമില്ലാത്ത മകനെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുന്ന അച്ഛന്‍റെ കഥയാണ് തോല്‍പ്പാവക്കൂത്തിലൂടെ പറയുന്നത്
വോട്ട് ചെയ്യുന്നതിന്‍റെ പ്രധാന്യം വിളിച്ചോതുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാര്‍ വകുപ്പുകളും വിവിധ തരത്തിലുള്ള പരിപാടികളാണ് നടത്തിവരുന്നത്. പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സ്വീപും സംയുക്തമായി തയ്യാറാക്കിയ തോല്‍പ്പാവക്കൂത്ത് ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. എല്ലാവരെയും പോളിങ് ബൂത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലക്കാട്ടുകാരുടെ ഇഷ്ട കലാരൂപമായ തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്.
വോട്ടുചെയ്യാന്‍ താല്‍പര്യമില്ലാത്ത മകനെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുന്ന അച്ഛന്‍റെ കഥയാണ് തോല്‍പ്പാവക്കൂത്തിലൂടെ പറയുന്നത്. ഡിജിറ്റല്‍ രീതിയില്‍ പ്രചരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തോല്‍പ്പാവക്കൂത്ത് പ്രദര്‍ശിപ്പിച്ചു.
Next Story
Adjust Story Font
16