എം.ബി രാജേഷിന്റെ തേരാളിയായി മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ
പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിന്‍ എം.ബി രാജേഷിന്‍റെ തേരാളിയായത് അണികളില്‍ ആവേശം ഇരട്ടിയാക്കി
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച് എം.എല്‍.എമാരും എപ്പോഴും മുന്‍പന്തിയിലുണ്ടാകും. പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിന്‍ എം.ബി രാജേഷിന്‍റെ തേരാളിയായത് അണികളില്‍ ആവേശം ഇരട്ടിയാക്കി. പാലക്കാട് മണ്ഡലത്തില്‍നിന്നും മൂന്നാം തവണ ജനവിധി തേടുന്ന എം.ബി രാജേഷിനെയും വഹിച്ച് മുഹമ്മദ് മുഹ്സിന്‍ കുതിച്ചത് അണികളില്‍ ആവേശം പടര്‍ത്തി.
എം.എല്‍.എ വാഹനം ഓടിക്കുന്നതില്‍ ഭയം ഉണ്ടോ എന്ന ചോദത്തിന് രാജേഷിന്‍റെ മറുപടി ഇങ്ങനെ ധൈര്യമായി പടനയിച്ചോളൂ താന്‍ പരിജയ സമ്പന്നനായ തേരാളിയാണ്. പോരാളിയും തേരാളിയും ഒന്നിച്ച് പട്ടാമ്പി മണ്ഡലത്തെയാകെ ഇളക്കി മറിച്ചു. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടുകൂടിയാണ് റോഡ് ഷോ നടത്തിയത്
Next Story
Adjust Story Font
16