Quantcast

പത്തനംതിട്ട പോക്സോ കേസ്; ആറ് പേരെ കൂടി അറസ്റ്റ് ചെയ്തു

കേസിൽ പുതിയ അന്വേഷണസംഘം രൂപീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2025-01-12 06:37:30.0

Published:

12 Jan 2025 6:11 AM GMT

പത്തനംതിട്ട പോക്സോ കേസ്; ആറ് പേരെ കൂടി അറസ്റ്റ് ചെയ്തു
X

പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ 13 പേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇവരിൽ 6 പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. 7 പേർ കസ്റ്റഡിയിൽ തുടരുകയാണ്. ഇരു സ്റ്റേഷനുകളിലായി 14 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരുടെ തെളിവെടുപ്പ് നടപടികൾ പുരോ​ഗമിക്കുകയാണ്.

കേസിൽ പുതിയ അന്വേഷണസംഘം രൂപീകരിച്ചു. ഡിഐജി അജിതാ ബീഗം അന്വേഷണ സംഘത്തെ നയിക്കും. പത്തനംതിട്ട എസ്പി വി.ജി വിനോദ് കുമാർ, ഡിവൈഎസ്പി എസ്. നന്ദകുമാർ അടക്കം 25 അംഗ സംഘമാണ് രൂപീകരിച്ചത്. ഡിവൈഎസ്പി നന്ദകുമാറാണ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ .

62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി. പീഡനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരീശീലകരും ഒപ്പം പരിശീലനം നടത്തിയവരുമെന്നും കണ്ടെത്തലുണ്ട്. CWCയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങൾ പുറത്തെത്തിയത്.

TAGS :

Next Story