Quantcast

കാരുണ്യ ഹസ്തവുമായി പീപ്പിൾസ് ഫൗണ്ടേഷൻ; പ്രളയബാധിതർക്ക് 14 വീടുകൾ കൈമാറി

മേപ്പാടി ഗ്രാമപഞ്ചായത്തിലെ കാപ്പംകൊല്ലിയിലാണ് 14 കുടുംബങ്ങൾക്കായി വീടുകൾ ഒരുങ്ങിയത്.

MediaOne Logo

  • Published:

    2 Jan 2021 2:42 AM GMT

കാരുണ്യ ഹസ്തവുമായി പീപ്പിൾസ് ഫൗണ്ടേഷൻ;  പ്രളയബാധിതർക്ക് 14 വീടുകൾ കൈമാറി
X

വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി പീപ്പിൾസ് ഫൗണ്ടേഷൻ നിർമിച്ചു നൽകിയ ഭവനങ്ങളുടെ താക്കോൽദാനം ജമാഅത്തെ ഇസ്‍ലാമി ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ നിർവഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ കാപ്പംകൊല്ലിയിലാണ് 14 കുടുംബങ്ങൾക്കായി വീടുകൾ ഒരുങ്ങിയത്.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരാണ് ഈ 14 കുടുംബങ്ങളും. ഇവർക്കാവശ്യമായ സ്ഥലം കണ്ടെത്തി, വീട് നിർമിച്ചു നൽകുകയാണ് പീപ്പിൾസ് ഫൗണ്ടേഷൻ ചെയ്തത്. കുടുംബങ്ങളുടെ പുനരധിവാസത്തിന് ആദ്യഘട്ടം മുതൽ തന്നെ ഫൗണ്ടേഷൻ പ്രവർത്തിച്ചിരുന്നു.

കോവിഡ് കാലമായിട്ടും യുദ്ധകാലാടിസ്ഥാനത്തിലാണ് വീടുകളുടെ നിർമാണം പൂർത്തീകരിച്ച്, കുടുംബങ്ങൾക്ക് കൈമാറിയത്. മേപ്പാടി പഞ്ചായത്തിലെ രണ്ടിടങ്ങളിലായി 24 വീടുകളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നിർമിച്ചു നൽകുന്നത്. ഇതിൽ പൂത്തക്കൊല്ലിയിലെ പത്ത് വീടുകളുടെ നിർമാണം പുരോഗമിയ്ക്കുകയാണ്. ചടങ്ങിൽ, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എ.കെ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ. അബ്ദുൾ മജീദ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരയ്ക്കാർ അതിഥിയായി. പദ്ധതിയ്ക്ക് സൗജന്യമായി ഭൂമി നൽകിയ യൂസഫ് ഹാജിയെ ചടങ്ങിൽ ആദരിച്ചു.

TAGS :

Next Story