Quantcast

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബസവരാജ് പാട്ടീല്‍; ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയുടെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡാന്‍വിസിന്റെയും സാന്നിധ്യത്തില്‍ പാട്ടീല്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം.

MediaOne Logo

Web Desk

  • Updated:

    2024-02-27 10:27:12.0

Published:

27 Feb 2024 10:16 AM GMT

Basavaraj Patil_Congress State Working President of Maharashtra
X

മഹാരാഷ്ട്ര: ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായ ബസവ്‌രാജ പാട്ടീല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. പാട്ടീല്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയുടെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡാന്‍വിസിന്റെയും സാന്നിധ്യത്തില്‍ പാട്ടീല്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. പാട്ടീല്‍ ഇന്ന് രാവിലെ ദേവേന്ദ്ര ഫഡാന്‍വിസിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു.

മറാവത്ത്‌വാഡ മേഖലയില്‍ നിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവാണ് അദ്ദേഹം. ഔസ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എം.എല്‍.എ ആയിട്ടുണ്ട്. ആദ്യ ടേമില്‍ സംസ്ഥാന മന്ത്രിയായിരുന്നു. 2019 ല്‍ അഭിമന്യു പവാറാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. എന്നാല്‍ പാട്ടീലിന്റെ രാജി വാര്‍ത്തകള്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ നിഷേധിച്ചു. പാട്ടീലില്‍ നിന്നും രാജിയുമായി ബന്ധപ്പെട്ട ഒരു കത്തും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'സവരാജ് പാട്ടീലില്‍ നിന്ന് രാജിക്കത്ത് ലഭിച്ചിട്ടില്ല. അദ്ദേഹം സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റാണ്, എന്നാല്‍ അദ്ദേഹം വളരെക്കാലമായി ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല'. ടോലെ പറഞ്ഞു. നേരത്തെ അശോക് ചവാന്‍, മിലിന്ദ് ദിയോറ, ബാബ സിദ്ദിഖി എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.

ചവാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ ദിയോറ ഇപ്പോള്‍ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്കൊപ്പമാണ്. ഈ രണ്ട് നേതാക്കളെയും രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. അതേസമയം ബാബ സിദ്ദിഖി ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ ചേര്‍ന്നു.

TAGS :

Next Story