Quantcast

പെണ്‍വാണിഭ റാക്കറ്റ് നടത്തിയ ബംഗാള്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍.

സബ്യസാചി ഘോഷ് തന്റെ ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പെണ്‍വാണിഭ റാക്കറ്റ് നടത്തുന്നതിനിടെയാണ് അറസ്റ്റ്.

MediaOne Logo

Web Desk

  • Updated:

    23 Feb 2024 12:20 PM

Published:

23 Feb 2024 12:08 PM

Sabyasachi Ghosh_BJP Leader
X

ബംഗാള്‍: സന്ദേശ്ഖാലിയില്‍ പെണ്‍വാണിഭ റാക്കറ്റ് നടത്തിയതിന് ബംഗാള്‍ ബി.ജെ.പി നേതാവ് സബ്യസാചി ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്ത് നിന്നും 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സബ്യസാചി ഘോഷ് തന്റെ ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പെണ്‍വാണിഭ റാക്കറ്റ് നടത്തുന്നതിനിടെ പിടിക്കപ്പെട്ടുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യേഗിക എക്സ് പേജില്‍ കുറിച്ചു. 6 ഇരകളെ പൊലിസ് രക്ഷപ്പെടുത്തി. ബി.ജെ.പി സ്ത്രീകളെയല്ല സംരക്ഷിക്കുന്നതെന്നും മറിച്ച് സ്ത്രീകളെ എത്തിച്ച് നല്‍കുന്നവരെയാണ് സംരക്ഷിക്കുന്നതെന്നും ടി.എം.സി ആരോപിച്ചു.

സന്ദേശ്ഖാലി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ബി.ജെ.പി യും തമ്മില്‍ പ്രശ്‌നം നടക്കുന്നുകൊണ്ടിരിക്കുകയാണ്. ബി.ജെ.പി വനിതാ പ്രവര്‍ത്തകരെ സന്ദേശ്ഖാലി സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. എം.പി ലോക്കറ്റ് ചാറ്റര്‍ജി, എം.എല്‍.എ അഗ്നിമിത്ര പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘത്തെ നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് പൊലീസ് തടഞ്ഞത്.

നിരോധന ഏര്‍പ്പെടുത്തി തങ്ങള്‍ക്ക് സന്ദേശ്ഖാലിയിലേക്ക് പ്രവേശനം നിഷേധിച്ചു. സംസ്ഥാന സര്‍ക്കാര്‍ സത്യം മറച്ചുവെക്കാന്‍ ശ്രമിക്കുന്നുവെന്നും ബി.ജെ.പി മഹിള മോര്‍ച്ച അദ്ധ്യക്ഷ പോള്‍ കുറ്റപ്പെടുത്തി.

സന്ദേശ്ഖാലിയില്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന ആരോപണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥലപരിശോധന നടത്തും. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ക്കെതിരെ സ്ത്രീകള്‍ ലൈംഗിക ചൂഷണവും ഭൂമി കൈയേറ്റവും ആരോപിച്ചു.

പ്രാദേശിക ജില്ലാ പരിഷത്ത് അംഗമായ ഷെയ്ഖ് ഷാജഹാനാണ് മുഖ്യപ്രതി. ഷെയ്ഖ് ഷാജഹാന്‍ ഒളിവില്‍ പോയതിന് പിന്നാലെയാണ് ടി.എം.സി നേതാക്കള്‍ക്കെതിരെ ആരോപണവുമായി സ്ത്രീകള്‍ രംഗത്തെത്തിയത്.

ജനുവരിയില്‍ ഷാജഹാന്റെ വീട്ടിലേക്ക് പോയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം ആക്രമിക്കപ്പെട്ടിരുന്നു. അന്ന് മുതല്‍ അദ്ദേഹം ഒളിവിലാണ്.

TAGS :

Next Story