ബി.ജെ.പിയെ തോല്‍പിക്കാന്‍ നീക്കുപോക്കുകളാകാം; സഖ്യത്തിൽ ജൂനിയറാകാനും കോൺഗ്രസ് തയാര്‍- പി. ചിദംബരം
പഞ്ചാബിൽ ആം ആദ്മി പാർട്ടി, ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പോലുള്ള ചെറിയ കക്ഷികളുമായി ചേർന്ന് സഖ്യം രൂപീകരിക്കാൻ പാർട്ടി ഒരുക്കമാണെന്ന് പി. ചിദംബരം
അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ കോൺഗ്രസിൽ നടക്കുന്ന വിമതനീക്കങ്ങളോട് പ്രതികരിച്ച് മുതിർന്ന നേതാവ് പി. ചിദംബരം. ബി.ജെ.പിയെ പരാജയപ്പെടുത്താൻ പ്രാദേശിക കക്ഷികളുമായി ചേർന്ന് സഖ്യം രൂപീകരിക്കാൻ കോൺഗ്രസ് തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനു വേണ്ടി ഏതുതരത്തിലുള്ള നീക്കുപോക്കിനും സജ്ജമാണെന്നും ചിദംബരം സൂചിപ്പിച്ചു.
എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ചിദംബരത്തിന്റെ വെളിപ്പെടുത്തൽ. പഞ്ചാബിൽ ആം ആദ്മി പാർട്ടി, ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പോലുള്ള ചെറിയ കക്ഷികളുമായി ചേർന്ന് സഖ്യം രൂപീകരിക്കാൻ പാർട്ടി ഒരുക്കമാണ്. ബി.രജെ.പിയെ തോൽപിക്കാൻ അഡ്ജസ്റ്റ്‌മെന്റുകൾ ആവശ്യമാണ്. ഓരോ സംസ്ഥാനത്തും വെവ്വേറെ ബി.ജെ.പിയുമായി പോരാടാൻ ഒരുക്കമാണെങ്കിൽ അവരെ തോൽപിക്കാനാകുമെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
പാർട്ടിയുടെ തോൽവിക്ക് ഗാന്ധി കുടുംബത്തെ മാത്രം പഴിപറയാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവർ രാജിസന്നദ്ധത അറിയിച്ചതാണ്. എന്നാൽ, പ്രവർത്തക സമിതി അത് അംഗീകരിച്ചില്ല. അപ്പോൾ മറ്റെന്ത് വഴിയാണ് മുന്നിലുള്ളത്? പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ വേഗത്തിലാക്കേണ്ടതുണ്ട്. ഓഗസ്റ്റാകുമ്പോഴേക്കും പുതിയ നേതാവുണ്ടാകുമെന്നാണ് കരുതുന്നത്. അതുവരേക്കും സോണിയ ഗാന്ധിക്കു തന്നെയാണ് പാർട്ടി ചുമതലയെന്നും ചിദംബരം സൂചിപ്പിച്ചു.
Summary: Senior leader P Chidambaram says Congress ready to adjust, open to to be junior partner in alliance against BJP
Adjust Story Font
16