Quantcast

കർഷക സമരങ്ങളെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കങ്കണ പൊലീസിനു മുമ്പാകെ ഹാജരായില്ല

ഖാർ പോലീസ് സ്റ്റേഷനിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-12-22 14:32:10.0

Published:

22 Dec 2021 12:44 PM GMT

കർഷക സമരങ്ങളെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കങ്കണ പൊലീസിനു മുമ്പാകെ ഹാജരായില്ല
X

കർഷക സമരങ്ങളെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ബോളിവുഡ് നടി കങ്കണ റണാവത്ത് മുംബൈ പൊലീസിനു മുമ്പാകെ ഹാജരായില്ലെന്ന് അന്വോഷണ ഉദ്യോഗസ്ഥൻ. സെക്ഷൻ 295-എ പ്രകാരം സമുദായത്തിന്റെ മതവികാരം മനഃപൂർവം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ്. കർഷക സമരങ്ങളെ വിഘടനവാദ ഗ്രൂപ്പുമായി ബന്ധപ്പെടുത്തി കങ്കണ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഒരു സിഖ് സംഘടനയുടെ പരാതിയെ തുടർന്നാണ് കങ്കണക്കെതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

ഈ മാസം ആദ്യം ചോദ്യം ചെയ്യുന്നതിന് വേണ്ടി പൊലീസ് അവർക്ക് നോട്ടീസ് അയച്ചിരുന്നു. ഡിസംബർ 22 ന് മുംബൈ പൊലീസിനു മുമ്പാകെ ഹാജരാകുമെന്നായിരുന്നു അവരുടെ അഭിഭാഷകൻ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇപ്പോൾ പൊലീസിനു മുന്നിൽ ഹാജരാകാൻ അഭിഭാഷകൻ മറ്റൊരു തിയ്യതി നിർദേശിച്ചിരിക്കുകയാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 2022 ജനുവരി 25 വരെ കങ്കണയെ അറസ്റ്റ് ചെയ്യില്ലെന്ന് സിറ്റി പോലീസ് മുംബൈ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു.

കങ്കണയുടെ മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ ചോദ്യമാണ് വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും ആയതിനാൽ അവർക്ക് ഇടക്കാല ആശ്വാസം നൽകുകയാണെന്നും ഹൈക്കോടതി പറഞ്ഞതിന് പിന്നാലെയാണ് പോലീസ് അറസ്റ്റു രേഖപ്പെടുത്തേണ്ട ദിവസം നീട്ടിയത്. ഖാർ പോലീസ് സ്റ്റേഷനിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

TAGS :

Next Story