Quantcast

വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ രാഹുൽ ഗാന്ധി

പ്രവർത്തക സമിതിയിൽ നേതാക്കളുടെ ആവശ്യം പരിഗണിക്കാമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2021-10-16 11:30:46.0

Published:

16 Oct 2021 11:29 AM GMT

വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ രാഹുൽ ഗാന്ധി
X

കോൺഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുക്കാൻ വീണ്ടും രാഹുൽ ഗാന്ധി. ഇന്നു നടന്ന പാർട്ടി പ്രവർത്തക സമിതിയിലാണ് രാഹുൽ ഇതിന്റെ സൂചന നൽകിയത്. മുതിർന്ന നേതാക്കളടക്കം പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് യോഗത്തിൽ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനുള്ള പ്രതികരണമായാണ് അക്കാര്യം പരിഗണിക്കാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.

വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. മുതിർന്ന നേതാക്കളടക്കം നിരവധി പേരാണ് അധ്യക്ഷസ്ഥാനം രാഹുൽ ഗാന്ധി തന്നെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അക്കാര്യം പരിഗണിക്കാമെന്നും എന്നാൽ, നേതാക്കളുടെ ഭാഗത്തുനിന്ന് പാർട്ടി പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള വ്യക്തത ആവശ്യമുണ്ടെന്നും രാഹുൽ യോഗത്തിൽ പ്രതികരിച്ചതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുവരെ അദ്ദേഹത്തെ വർക്കിങ് പ്രസിഡന്റാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമേ പാർട്ടിക്ക് പുതിയ അധ്യക്ഷനുണ്ടാകൂവെന്ന സൂചന നേരത്തെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നൽകിയിരുന്നു. നേതാക്കളും പ്രവർത്തകരും തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അംഗങ്ങൾ അനുവദിക്കുമെങ്കിൽ പാർട്ടിയുടെ മുഴുസമയ പ്രസിഡണ്ട് എന്ന് സ്വയം വിളിക്കുകയാണ് എന്നും സോണിയ പറഞ്ഞു. പ്രവർത്തക സമിതിയിൽ സംസാരിക്കുകയായിരുന്നു അവർ.

'സംഘടന മുഴുവൻ പുനരുജ്ജീവനം ആവശ്യപ്പെടുന്നുണ്ട്. അതിന് ഐക്യം വേണം. പാർട്ടിയുടെ താത്പര്യങ്ങളാണ് പ്രധാനം. എല്ലാറ്റിനുമപ്പുറം സ്വയം നിയന്ത്രണവും അച്ചടക്കവും ആവശ്യമാണ്. ഇടക്കാല അധ്യക്ഷയാണ് ഞാൻ എന്നതിൽ നല്ല ബോധ്യമുണ്ട്. 2021 ജൂൺ 30ന് മുമ്പ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള റോഡ്മാപ്പ് ആയതായിരുന്നു. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗം മൂലം അതിനായില്ല. ഒരുകാര്യം വിശദമാക്കാൻ ആഗ്രഹിക്കുന്നു. സമ്പൂർണ സംഘടനാ തെരഞ്ഞെടുപ്പു വരും.'- അവർ വ്യക്തമാക്കി.

TAGS :

Next Story