സോണിയാ ഗാന്ധിക്കും കെ. സുധാകരനും എന്റെ അപ്പന്റെ പ്രായമാണ്; ഉമ്മൻ ചാണ്ടിക്ക് അതിലും കൂടുതലാണ്- കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ.വി തോമസിന്റെ മകൻ
''ജെബി മേത്തർ സംസ്ഥാന കോൺഗ്രസ് വനിതാ കമ്മിറ്റി പ്രസിഡന്റായിട്ട് മൂന്ന് മാസമായിട്ടില്ല. അതിനുമുൻപ് അവർ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയർമാനായിട്ട് ഒരു വർഷം കഷ്ടിയായി. അപ്പോഴേക്കും ദേ രാജ്യസഭാ സ്ഥാനാർത്ഥി. പ്രായം 44. ഇത്രയധികം സ്ഥാനങ്ങൾ ഒരാളെക്കൊണ്ട് താങ്ങാനാവുമോ...?''
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് കെ.വി തോമസിന്റെ മകൻ. ദുബൈയിൽ മശ്‌രിഖ് ബാങ്കിൽ സീനിയർ ഡയരക്ടറായ ബിജു തോമസാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തെ വിമർശിച്ചത്. രാജ്യസഭാ സീറ്റിലേക്ക് ജെബി മേത്തറെ തിരഞ്ഞെടുത്തതിനെയും കുറിപ്പിൽ കുറ്റപ്പെടുത്തുന്നുണ്ട്.
കുറച്ചുനാളായി കോൺഗ്രസ് ഉറച്ച സംസ്ഥാനങ്ങളിൽവരെ കഷ്ടപ്പെട്ടു തോൽക്കുകയാണ്. ഏറ്റവുമടുത്ത് പഞ്ചാബിലെ തോൽവിയാണ്. ആറുമാസം മുൻപുവരെ ഉറച്ച വിജയത്തിൽനിന്നാണ് ഈ തോൽവി. ഇതുതന്നെയാണ് കേരളത്തിലുമുണ്ടായത്-ഫേസ്ബുക്ക് കുറിപ്പിൽ ബിജു വിമർശിച്ചു.
ഒരു മാസത്തോളമായി അപ്പന്റെ ഫേസ്ബുക്ക് പേജിൽ തെറിയുടെ പൊങ്കാലയായിരുന്നു. കാരണം രാജ്യസഭാ സ്ഥാനാർത്ഥിയാകാനുള്ള താൽപര്യം നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ മൂന്നു വർഷമായി മറ്റൊരു സ്ഥാനവും വഹിക്കുന്നില്ല. നല്ലൊരു ഭരണാധികാരിയും പാർട്ടിയുടെ താഴേതട്ടിൽനിന്ന് പ്രവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകനുമാണ്. ഒരു ദിവസം ഹെലികോപ്റ്ററിൽ വന്നിറങ്ങിയയാളല്ല-കുറിപ്പിൽ പറയുന്നു.
''ഏറ്റവും വിഷമിപ്പിച്ച പോസ്റ്റ് ഒരു മഹിളാ കോൺഗ്രസ് പ്രവർത്തകയുടേതായിരുന്നു. അവർ ഞങ്ങൾ മക്കളോട് തന്ന ഉപദേശം, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോൺഗ്രസിനെ രക്ഷിക്കാനായിരുന്നു. അങ്ങനെയാണെങ്കിൽ ഇക്കാര്യം രാഹുൽ ഗാന്ധിയോട് പറയുമോ? കാരണം സോണിയാ ഗാന്ധിക്ക് എന്റെ അപ്പന്റെ പ്രായമാണ്, കെ. സുധാകരനും അതേ പ്രായമാണ്, ഉമ്മൻ ചാണ്ടിക്ക് അതിലും കൂടുതലാണ്. പ്രായമായാൽ കൊല്ലുന്നതാണോ യുവാക്കളുടെ സംസ്‌കാരം. സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാതെ വെറുതെ വീട്ടിലിരിക്കണോ.''
ജെബി മേത്തർ സംസ്ഥാന കോൺഗ്രസ് വനിതാ കമ്മിറ്റി പ്രസിഡന്റായിട്ട് മൂന്ന് മാസമായിട്ടില്ല. അതിനുമുൻപ് അവർ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയർമാനായിട്ട് ഒരു വർഷം കഷ്ടിയായി. അപ്പോഴേക്കും ദേ രാജ്യസഭാ സ്ഥാനാർത്ഥി. പ്രായം 44. ഇത്രയധികം സ്ഥാനങ്ങൾ ഒരാളെക്കൊണ്ട് താങ്ങാനാവുമോ-ബിജു ചോദിച്ചു.
അതേസമയം, മകന്റെ പോസ്റ്റ് കെ.വി തോമസ് ഫേസ്ബുക്കിൽ പങ്കുവച്ച് ഇത് തന്റെ അഭിപ്രായമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് അവന്റെ സ്വന്തം അഭിപ്രായമാണ്; എന്റെയല്ല. എന്റെ വീട്ടിൽ ഞങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ളവരാണ്. അത് ഞാൻ ബഹുമാനിക്കുന്നുവെന്നും ഞാൻ എന്നും വിധേയനായ കോൺഗ്രസ്സ് പ്രവർത്തകനായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.
ബിജു തോമസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നേതൃദാരിദ്ര്യമുള്ള കോൺഗ്രസ്!
കുറച്ചുനാളായി കോൺഗ്രസ് ഉറച്ച സംസ്ഥാനങ്ങൾ വരെ കഷ്ടപ്പെട്ടു തോൽക്കുകയാണ്. ഏറ്റവുമടുത്ത് പഞ്ചാബിൽ വാങ്ങിയെടുത്ത തോൽവിയാണ്. ആറുമാസം മുൻപുവരെ ഉറച്ച വിജയത്തിൽനിന്നാണ് തോൽവി നേടിയെടുത്തത്, അതുതന്നെ കേരളത്തിലും നടത്താൻ കഴിഞ്ഞു.
ഒട്ടുമിക്ക മാധ്യമങ്ങളും ഇത് നേതൃദാരിദ്ര്യമായി ചിത്രീകരിക്കുമ്പോൾ, വിശ്വാസം വന്നില്ല. പക്ഷെ ഇന്നത്തെ കോൺഗ്രസ് നേതൃത്വം നോക്കുമ്പോൾ അത് സത്യമാണോ എന്ന് സംശയം. ഉദാഹരണത്തിന് ഇന്നത്തെ രാജ്യസഭാ സ്ഥാനാർത്ഥി. ജെബി മേത്തർ, സംസ്ഥാന കോൺഗ്രസ് വനിതാ കമ്മിറ്റി പ്രസിഡന്റ് ആയിട്ട് മൂന്ന് മാസമായിട്ടില്ല, അതിനുമുൻപ് അവർ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയർമാനായിട്ട് ഒരു വർഷം കഷ്ടിയായി, അപ്പോഴേക്കും ദേ രാജ്യസഭാ സ്ഥാനാർത്ഥി. പ്രായം നാൽപത്തിനാല്. എനിക്ക് ജെബിയെ അറിയാം, നല്ലോരു പ്രവർത്തകയാണ്, പക്ഷെ ഇത്രയധികം സ്ഥാനങ്ങൾ ഒരാളെക്കൊണ്ട് താങ്ങാനാവുമോ...
പക്ഷെ അദ്ഭുതമില്ല, കാരണം കേരളത്തിന്റെ നേതൃത്വം നോക്കുക. സംസ്ഥാന പ്രസിഡന്റ് എം.പിയാണ്, working പ്രസിഡന്റുമാരും എം.പിയോ, mlaയോ ആണ്. ഇതിനൊക്കെ കാരണം കോൺഗ്രസിൽ ഈ സ്ഥാനങ്ങൾക്ക് അർഹമായ നേതാക്കളില്ല, അതുകാരണം ഒരേയാളു തന്നെ പല സ്ഥാനങ്ങളും വഹിക്കണം. അവരുടെ അത്യാഗ്രഹമല്ല.
ഇക്കഴിഞ്ഞ ഒരു മാസമായി എന്റെ അപ്പന്റെ ഫേസ്ബുക്ക് പേജിൽ തെറിയുടെ പൊങ്കാലയായിരുന്നു. കാരണം രാജ്യസഭാ സ്ഥാനാർത്ഥിയാകാനുള്ള താൽപര്യം നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ മൂന്നു വർഷമായി മറ്റൊരു സ്ഥാനവും വഹിക്കുന്നില്ല, നല്ലോരു ഭരണാധികാരിയും പാർട്ടിയുടെ താഴേതട്ടിൽനിന്ന് പ്രവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകനാണ്. സത്യസന്ധമായി കാര്യങ്ങൾ അറിയിച്ചു, അതിനുവേണ്ടി പ്രവർത്തിച്ചു, അല്ലാതെ ഒരു ദിവസം ഹെലികോപ്റ്ററിൽ വന്നിറങ്ങിയതല്ല.
അന്ന് കണ്ട ഏറ്റവും വിഷമിപ്പിച്ച പോസ്റ്റ് ഒരു മഹിളാ കോൺഗ്രസ് പ്രവർത്തകയുടെതായിരുന്നു. അവർ ഞങ്ങൾ മക്കളോട് തന്ന ഉപദേശം, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോൺഗ്രസിനെ രക്ഷിക്കാനായിരുന്നു. അങ്ങനെയാണെങ്കിൽ ഇക്കാര്യം രാഹുൽ ഗാന്ധിയോട് പറയുമോ, കാരണം സോണിയാ ഗാന്ധിക്ക് എന്റെ അപ്പന്റെ പ്രായമാണ്, കെ. സുധാകരനും അതേ പ്രായമാണ്, oommen ചാണ്ടിക്ക് അതിലും കൂടുതലാണ്.
പ്രായമായാൽ കൊല്ലുന്നതാണോ യുവാക്കളുടെ സംസ്‌കാരം. സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാതെ വെറുതെ വീട്ടിലിരിക്കണോ.
Summary: ''Sonia Gandhi and K. Sudhakaran is also of my father's age; Oommen Chandy has more than that''; Biju Thomas, son of KV Thomas, criticizes the Congress leadership
Adjust Story Font
16