Quantcast

അട്ടിമറി അന്വേഷണത്തിനിടെ ബോള്‍സോനാരോയെ പിന്തുണച്ച് ബ്രസീലിൽ റാലി

പൊലീസ് റെയ്ഡ് ഉന്നംവെച്ച് സാവോപോളോയില്‍ റാലി നടത്തിയ ബോള്‍സോനാരോ അട്ടിമറി ആരോപണങ്ങള്‍ നിഷേധിച്ചു

MediaOne Logo

Web Desk

  • Updated:

    2024-03-04 05:48:42.0

Published:

26 Feb 2024 4:31 AM GMT

Supporters of the Brazil’s former president Jair Bolsonaro take part a protest in Paulista Avenue_Brazil
X

ബ്രസീല്‍: മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയെ പിന്തുണച്ച് പതിനായിരക്കണക്കിന് ആളുകള്‍ റാലി നടത്തി. 2022 ലെ തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് അട്ടിമറി നടത്താന്‍ ശ്രമിച്ചുവെന്നാരോപണം അദ്ദേഹത്തിനെതിരെ ഉയര്‍ന്ന് വന്നിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് ബ്രസീലുകാരുടെ ഈ റാലി.

പൊലീസ് റെയ്ഡ് ഉന്നംവെച്ച് സാവോപോളോയില്‍ റാലി നടത്തിയ ബോള്‍സോനാരോ അട്ടിമറി ആരോപണങ്ങള്‍ നിഷേധിച്ചു. എട്ട് വര്‍ഷമായി ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ് വിലക്ക് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് തടഞ്ഞിരുന്നു.

'എന്താണ് അട്ടിമറി? തെരുവുകളിലെ ടാങ്കുകള്‍, ആയുധങ്ങള്‍, ഗൂഢാലോചന. എന്നാല്‍ ബ്രസീലില്‍ അതൊന്നും സംഭവിച്ചില്ല. സാവോ പോളോയിലെ തന്റെ അനുയായികളോട് ബോള്‍സോനാരോ പറഞ്ഞു.

'ന്യായമായ കാരണം കൊണ്ടല്ലാതെ ഒരു അധികാരിയെ രാഷ്ട്രീയ രംഗത്ത് നിന്ന് ആര്‍ക്കും ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്നത് അംഗീകരിക്കാന്‍ കഴിയില്ല' അദ്ദേഹം പറഞ്ഞു.

2022 ല്‍ ഇടതുപക്ഷ പ്രസിഡന്റ് ലുല ഡി സില്‍വ തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അസാധുവക്കാനുള്ള കരട് ഉത്തരവ് എഡിറ്റ് ചെയ്തുവെന്നാരോപിച്ച് ബ്രസീലിലെ ഫെഡറല്‍ പൊലീസ് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്തു.

അട്ടിമറിയില്‍ പങ്കുചേരാന്‍ സൈനിക മേധാവികളെ നിര്‍ബന്ധിക്കുകയും സുപ്രീം കോടതി ജസ്റ്റിസിനെ ജയിലിലടക്കാന്‍ ഗൂഢാലോചന ചെയ്തുവെന്നും ബോള്‍സനാരോ പറഞ്ഞു.

2023 ജനുവരി 8 ന് ലുല അധികാരമേറ്റ് ഒരാഴ്ചക്ക് ശേഷം അദ്ദേഹത്തിന്റെ വസതിയും സുപ്രീം കോടതിയും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതിന് ബോള്‍സോനാരോയുടെ നൂറുകണക്കിന് അനുയായികള്‍ അറസ്റ്റിലായിരുന്നു.

താന്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും തന്റെ കരട് ഉത്തരവ് ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബോള്‍സോനാരോ പറഞ്ഞു. ജനുവരി എട്ടിന് നടന്ന പ്രക്ഷോപത്തില്‍ പങ്കെടുത്തവര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ഞാന്‍ അന്വേഷിക്കുന്നത് അനുനയമാണ്. ഇത് ഭൂതകാലത്തെ ഇല്ലാതാക്കുകയാണ്. ബ്രസീലിയയില്‍ ജയിലില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്ക് പൊതുമാപ്പ് നല്‍കണം. ഞങ്ങള്‍ 513 കോണ്‍ഗ്രസ് അംഗങ്ങളോടും 81 സെനറ്റര്‍മാരോടും ഒരു പൊതുമാപ്പ് ബില്ലിനായി ആവശ്യപ്പെടുന്നു. അതിലൂടെ ബ്രസീലില്‍ നീതി നടപ്പാക്കാനാകും'. ബോള്‍സോനാരോ പറഞ്ഞു.

ബോള്‍സോനാരോ ഈ റാലി നടത്തുന്നത് അദ്ദേഹം നിയമയുദ്ധങ്ങള്‍ അഭിമുഖീകരിക്കുന്നതുകൊണ്ടും തടവിലാക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ്. താന്‍ ഇപ്പോഴും ജനപ്രിയനാണെന്നും ഒക്ടോബറില്‍ നടക്കാനിരിക്കുന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പില്‍ ഒരു കിംഗ് മേക്കറാകുമെന്നും കാണിക്കാന്‍ ബോള്‍സോനാരോ ആഗ്രഹിക്കുന്നു.

ഗസ്സയിലെ ഇസ്രായേലിന്റെ ആക്രമണത്തെ ഹോളോകോസ്റ്റുമായി താരതമ്യപ്പെടുത്തിയ ലുലയുടെ പരാമര്‍ശങ്ങള്‍ ബോള്‍സോനാരോ നിരസിച്ചു. ബോള്‍സോനാരോയും അദ്ദേഹത്തിന്റെ അനുയായികളും പ്രതിഷേധത്തില്‍ ഇസ്രായേലി പതാകകള്‍ വീശി.

TAGS :

Next Story