സംസ്ഥാനത്ത് പി.സി.ആര് നിരക്ക് വര്‍ദ്ധിപ്പിച്ചു
ആര്‍ടി -പിസിആര്‍ പരിശോധനാ നിരക്ക് ജനുവരിയിലാണ് 1, 500 രൂപയാക്കി പുനര്‍ നിശ്ചയിച്ചത്.
സംസ്ഥാനത്തെ കോവിഡ്-19 പരിശോധനക്കുള്ള ആര്.ടി.പി.സി.ആര് (ഓപ്പൺ) നിരക്ക് കൂട്ടി. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പരിശോധനയുടെ നിരക്ക് 1,500ല്‍ നിന്ന് 1,700 രൂപയായി വര്‍ദ്ധിപ്പിച്ചു. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും.
ആര്.ടി.പി.സി.ആര് പരിശോധനാ നിരക്ക് ജനുവരിയിലാണ് 1, 500 രൂപയാക്കി പുനര്‍ നിശ്ചയിച്ചത്. ആര്‍ടിപിസിആര്‍ 2750 രൂപ, ട്രൂ നാറ്റ് 3000 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്സ്പേര്‍ട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് ആരംഭത്തില്‍ സംസ്ഥാനത്ത് നിരക്ക് നിശ്ചയിച്ചിരുന്നത്. മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ ഐ.സി.എം.ആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായി. ഇതോടെ നിരക്കുകളിൽ മാറ്റം വരുത്തുകയായിരുന്നു.
ഒഡീഷയാണ് രാജ്യത്ത് ആര്.ടി.പി.സി.ആര് പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയില്‍ പരിശോധനാ നിരക്ക്.
Adjust Story Font
16