Quantcast

അന്യഗ്രഹജീവികൾ നമുക്കിടയിൽ തന്നെയുണ്ടോ? കണ്ടുപിടിക്കാം ഡൈസൺ സ്പിയർ വഴി...

ഡൈസൺ കുറിച്ച, ഓർബിറ്റുകളോടെയുള്ള ആ ജീവികളെ ഡൈസൺ സ്പിയറുകൾ എന്ന് ശാസ്ത്രലോകം വിളിച്ചു...

MediaOne Logo

Web Desk

  • Updated:

    2024-06-13 13:58:24.0

Published:

13 Jun 2024 1:55 PM GMT

‘Dyson spheres’ were theorized as a way to detect alien life
X

അന്യഗ്രഹജീവികൾ വേഷം മാറി നമുക്കിടയിലുണ്ടാകാമെന്ന ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ പഠനമുയർത്തിയ ചർച്ചകൾക്ക് ഇനിയും വിരാമമായിട്ടില്ല. ഭൂമിയിൽ, മനുഷ്യർക്കിടയിൽ തന്നെ അന്യഗ്രഹജീവികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, പറക്കും തളിക പോലുള്ളവ, മറ്റ് ഗ്രഹങ്ങളിൽ നിന്ന് അവരെ കാണാൻ ജീവികളെത്തുന്നതാവാമെന്നുമുള്ള ഹാർവാർഡ് പഠനം ഏറെ വിമർശനങ്ങളും ഏറ്റുവാങ്ങി.

ഇപ്പോഴിതാ ഇത്തരത്തിൽ അന്യഗ്രഹജീവികൾ ഭൂമിയിൽ വസിക്കുന്നുണ്ടെങ്കിൽ അവയെ തിരിച്ചറിയാനുള്ള ഒരു വഴിയും ചർച്ചയാവുകയാണ്. ബ്രിട്ടീഷ്-അമേരിക്കൻ ഫിസിസിസ്റ്റായ ഫ്രീമാൻ ഡൈസണിന്റെ ഒരു തിയറിയാണ് ഈ ചർച്ചകൾക്ക് ആധാരം. ഒരു വികസിത സമൂഹത്തിൽ ഊർജ പ്രതിസന്ധി എങ്ങനെയാവും കൈകാര്യം ചെയ്യപ്പെടുക എന്ന ചോദ്യത്തിന് ഡൈസൺ കണ്ടെത്തിയ ഉത്തരം, അന്യഗ്രഹജീവികളെ തിരിച്ചറിയുന്നതിനുള്ള ഒരു വഴിയായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.

1960ലാണ് ഡൈസൺ തന്റെ തിയറി വികസിപ്പിക്കുന്നത്. ആയിരം വർഷങ്ങൾക്കപ്പുറം വ്യാവസായികവത്കരണം അതിന്റെ പാരമ്യതയിലെത്തുന്ന കാലത്ത്, ബൗദ്ധികനിലവാരമേറിയ, മറ്റ് ഗ്രഹങ്ങളിൽ നിന്നുള്ള ജീവികൾ സ്വതന്ത്ര ഓർബിറ്റുകളുമായി വലയം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ തിയറി. ഒലാഫ് സ്റ്റേപ്പിൾഡണിന്റെ സ്റ്റാർ മേക്കർ എന്ന നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അദ്ദേഹം തന്റെ തിയറി വികസിപ്പിച്ചതെങ്കിലും അദ്ദേഹം കുറിച്ച, ഓർബിറ്റുകളോടെയുള്ള ആ ജീവികളെ ഡൈസൺ സ്പിയറുകൾ എന്ന് ശാസ്ത്രലോകം വിളിച്ചു.

അധികമായി വരുന്ന ചൂട്, ഇൻഫ്രാറെഡ് റേഡിയേഷനായി പുറപ്പെടുവിക്കുന്ന ഓർബിറ്റുകളാവും ഡൈസൺ സ്പിയറുകൾക്കുള്ളതെന്നാണ് ഡൈസൺ കുറിച്ചത്. അതുകൊണ്ടു തന്നെ അത്തരം ഓർബിറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ മറ്റ് ഗ്രഹങ്ങളിൽ നിന്നുള്ള ജീവികളാവാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഇത്തരം ഓർബിറ്റുകളെ നിരീക്ഷിക്കുന്നത് വഴി അന്യഗ്രഹജീവികളെ പെട്ടെന്ന് കണ്ടുപിടിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ തിയറി. ഇൻഫ്രാറെഡ് റേഡിയേഷനുള്ള ഓർബിറ്റുകൾ മാത്രമാവരുത് മറ്റ് ഗ്രഹങ്ങളിലെ ജീവികളുടെ സാന്നിധ്യം രേഖപ്പെടുത്താനുള്ള ഏക മാർഗം എന്ന് ഓർമപ്പെടുത്തുകയും ചെയ്തിരുന്നു ഡൈസൺ.

ഈ തിയറിയാണ് ഹാർവാർഡ് പഠന റിപ്പോർട്ടിനൊപ്പം ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. അന്യഗ്രഹജീവികളെ തിരിച്ചറിയാൻ ഡൈസൺ സ്പിയറുകൾ ഏക പോംവഴി ആയേക്കാമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

ഇത്തരത്തിൽ ഡൈസൺ സ്പിയറുകൾ ഉണ്ടെങ്കിൽ തന്നെ 60കളിൽ ഇവ കണ്ടുപിടിക്കാൻ വഴികളൊന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ അടുത്തിടെ നടത്തിയ ചില ഗവേഷണങ്ങൾ, ക്ഷീരപഥത്തിൽ തന്നെ ഏഴോളം ഗ്രഹങ്ങളിൽ ഇവയുണ്ടാകാനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പൂരിലെ SETI ഇൻസ്റ്റിറ്റ്യൂട്ടും ഫെർമിലാബ് എന്ന സ്ഥാപനവും സംയുക്തമായി നടത്തിയ ഗവേഷണത്തിൽ ഭൂമിയിൽ നിന്ന് 1000 പ്രകാശവർഷം അകലെയുള്ള ഗ്രഹങ്ങളെയാണ് പരിഗണിച്ചത്. ഇൻഫ്രാറെഡ് വികിരണമുള്ള ഏഴ് ഗ്രഹങ്ങൾ ഇവർ കണ്ടെത്തിയെങ്കിലും ഇവ ഡൈസൺ സ്പിയറുകൾ ഉള്ളവയാണെന്നത് സ്ഥിരീകരിക്കാൻ പഠനങ്ങളേറെയുണ്ട്. എന്നിരുന്നാലും ഇവ ഒരു വലിയ വഴി തുറന്നിടുന്നിതായി തന്നെയാണ് ഗവേഷകർ കണക്കാക്കുന്നത്.

പഠനറിപ്പോർട്ട് വായിക്കാം: https://technosearch.seti.org/sites/default/files/2018-09/Dyson SPhere PPT.pdf

'ദി ക്രിപ്‌റ്റോടെറസ്ട്രിയൽ ഹൈപ്പോതെസിസ്' എന്ന് പേരിട്ട റിപ്പോർട്ടിലായിരുന്നു ഹാർവാർഡ് യൂണിവേഴ്‌സിറ്റി നിർണായക കണ്ടെത്തൽ പുറത്തു വിട്ടത്. മനുഷ്യരായി രൂപമാറ്റം നടത്തി അന്യഗ്രഹജീവികൾ ഭൂമിയിലുണ്ടാകാം എന്നും ദിനോസറുകളിൽ നിന്നാവാം ഇവയുടെ ഉദ്ഭവം എന്നുമൊക്കെയായിരുന്നു റിപ്പോർട്ടിലെ ഉള്ളടക്കം.

TAGS :

Next Story