Quantcast

ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് മക്മില്ലനും 2021 ലെ രസതന്ത്ര നൊബേൽ

സമ്മാനത്തുകയായ 11.4 ലക്ഷം ഡോളർ (8.2 കോടി രൂപ) ഇരുവരും പങ്കിടും

MediaOne Logo

Web Desk

  • Published:

    6 Oct 2021 10:55 AM GMT

ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് മക്മില്ലനും 2021 ലെ രസതന്ത്ര നൊബേൽ
X

ജർമൻ ഗവേഷകനായ ബെഞ്ചമിൻ ലിസ്റ്റിനും ബ്രിട്ടീഷ് വംശജനായ അമേരിക്കൻ ഗവേഷകൻ ഡേവിഡ് ഡബ്ല്യൂ.സി. മക്മില്ലനും രസതന്ത്ര നൊബേൽ. പുതിയയിനം രാസത്വരകങ്ങൾ കണ്ടെത്തിയതിനാണ് 2021 ലെ നെബോൽ സമ്മാനം ഇവർ നേടിയത്. സമ്മാനത്തുകയായ 11.4 ലക്ഷം ഡോളർ (8.2 കോടി രൂപ) ഇരുവരും പങ്കിടും.

1968 ൽ ഫ്രാങ്ക്ഫർട്ടിൽ ജനിച്ച ലിസ്റ്റ് മാക്‌സ് ഗോഥെ യൂനിവാഴ്‌സിറ്റിയിൽനിന്നാണ് പി.എച്ച്.ഡി നേടിയത്. ഇപ്പോൾ മാകസ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്.

ഡേവിഡ് മാക്മില്ലൻ 1968 ൽ യു.കെയിലെ ബെൽഷെല്ലിലാണ് ജനിച്ചത്. നിലവിൽ പ്രെൻസിട്ടൺ സർവകലാശാലയിൽ അധ്യാപകനാണ്. യു.എസിലെ കാലഫോർണിയ സർവകലാശാലയിലാണ് പി.എച്ച്.ഡി പൂർത്തിയാക്കിയത്.

TAGS :

Next Story