Quantcast

'ബാഹുബലി'യെ കടത്തിവെട്ടി 'പഠാൻ', ഓസ്‌കർ വേദിയിൽ ദീപിക പദുക്കോൺ; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങള്‍

കർണാടകയിൽ ബി.ജെ.പി എം.എൽ.എയുടെ മകൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായതും സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തയും ട്വിറ്ററിനെ ഇന്ന് സജീവമാക്കി

MediaOne Logo

Web Desk

  • Updated:

    2023-03-03 16:05:56.0

Published:

3 March 2023 3:47 PM GMT

twitter trending, pathan, sonia ghandi, bhahubali
X

ബാഹുബലി 2വിന്റെ റെക്കോർഡ് മറികടന്ന് ഷാറൂഖ്ഖാൻ ചിത്രം പത്താൻ എന്ന വാർത്തയാണ് പ്രധാനമായും ഇന്ന് ട്വിറ്ററിനെ സജീവമാക്കിയത്. കൂടാതെ പനിയും ശ്വാസതടസ്സവും മൂലം സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തയും കർണാടകയിൽ ബി.ജെ.പി എം.എൽ.എയുടെ വീട്ടിൽ അനധികൃതമായി പണം സൂക്ഷിച്ചതും എംഎൽഎയുടെ മകൻ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് പിടിയിലായ വാർത്തയും ട്വിറ്ററിനെ സജീവമാക്കി.

ബാഹുബലിയെ കടത്തിവെട്ടി പഠാൻ

ബാഹുബലി 2വിന്റെ റെക്കോർഡ് മറികടന്ന് ഷാറൂഖ്ഖാൻ ചിത്രം 'പഠാൻ'. ആറുവർഷമായി തുടർന്നു പോന്ന റെക്കോർഡാണ് പഠാൻ ബ്രേക്ക് ചെയ്തത്. 510കോടിയായിരുന്നു ബാഹുബലി 2 ഡബ്ബഡ് വേർഷൻ സ്വന്തമാക്കിയത്. എന്നാൽ 528 കോടി നേടിയാണ് പഠാൻ റെക്കോർഡ് മറികടന്നത്. ട്രേഡ് അനലിസ്റ്റായ തരുൺ ആദർശാണ് ഇക്കാര്യം വ്യക്തമാക്കിയത്.

40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എം.എൽ.എയുടെ മകൻ പിടിയിൽ

ബംഗളൂരു: കർണാടകയിലെ ബിജെപി എംഎൽഎയുടെ മകൻ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് പിടിയിലായി. ബി.ജെ.പി എംഎൽഎ മഡൽ വീരുപാക്ഷപ്പയുടെ മകൻ പ്രശാന്ത് മഡലാണ് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസിന്റെ കൈയ്യിൽ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് ബംഗളൂരു ക്രസന്റ് റോഡിലുള്ള എംഎൽഎയുടെ ഓഫീസിൽവെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡിന്റെ (ബിഡബ്ല്യുഎസ്എസ്ബി) ചീഫ് അക്കൗണ്ട്സ് ഓഫീസറായ പ്രശാന്ത് കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ ഓഫീസിൽ വെച്ചാണ് പിടികൂടിയത്. ദാവൻഗെരെ ജില്ലയിലെ ചന്നഗിരിയിൽ നിന്നുള്ള എംഎൽഎയായ വിരൂപാക്ഷപ്പയാണ് കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ ചെയർമാൻ. സോപ്പും മറ്റ് ഡിറ്റർജന്റുകളും നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിന് കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രശാന്ത്പിടിയിലായത്.

സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പനിയും ശ്വാസതടസ്സവും മൂലം കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന ഡോക്ടർ ഡോ. അരൂപ് ബസുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണിപ്പോൾ സോണിയ. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം ഇതു രണ്ടാം തവണയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ജനുവരിയിൽ ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് സോണിയ ചികിത്സ തേടിയത്.

പെഗാസസ് ഉപയോഗിച്ച് എൻറെ ഫോണും ചോർത്തി, ജാഗ്രത പുലർത്താൻ ഇൻറലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു: രാഹുൽ ഗാന്ധി

താൻ ഉൾപ്പെടെയുള്ളവരുടെ ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിരവധി രാഷ്ട്രീയ നേതാക്കളുടെ ഫോണിൽ പെഗാസസ് ഉണ്ട്. തന്റെ ഫോണിലും ഉണ്ടായിരുന്നു. ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ തന്നെ പറഞ്ഞിരുന്നുവെന്നും രാഹുൽ വെളിപ്പെടുത്തി. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിലാണ് രാഹുൽ ഇക്കാര്യങ്ങൾ പറഞ്ഞത്.

ബി.ജെ.പി എംഎൽഎയുടെ വീട്ടിൽ നിന്ന് ആറ് കോടി അനധികൃത പണം പിടിച്ചെടുത്ത് ലോകായുക്ത സംഘം

കർണാടകയിൽ ബി.ജെ.പി എം.എൽ.എയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ആറ് കോടി രൂപ കണ്ടെടുത്ത് ലോകായുക്ത അഴിമതിവിരുദ്ധ സംഘം. സർക്കാർ സ്ഥാപനമായ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡ് ചെയർമാനും ചാന്നാഗിരി എം.എൽ.എയുമായ മഡൽ വീരുപക്ഷപ്പയുടെ വസതിയിൽ നിന്നാണ് ഭീമമായ തുക പിടിച്ചെടുത്തത്. ഇതു കൂടാതെ കെ.എസ്.ഡി.എൽ ഓഫീസിൽ നിന്ന് 1.7 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മകൻ പ്രശാന്ത് മഡലിനെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥർ പിടികൂടിയതിനു പിന്നാലെയാണ് എംഎൽഎയുടെ വസതിയിലും ഓഫിസിലും റെയ്ഡ് നടന്നത്.

'പത്ത് തല'യുടെ ടീസർ പുറത്ത്

ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രം 'പത്ത് തല'യുടെ ടീസർ പുറത്ത്. ടീസർ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻസ് തന്നെയാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്. മാർച്ച് 30നാണ് ചിത്രത്തിന്റെ റിലീസ്.

ഓസ്‌കർ പുരസ്‌കാര വേദിയിൽ അവതാരകയാകാൻ ദീപിക പദുക്കോൺ

95മത് ഓസ്‌കർ പുരസ്‌കാര വേദിയിൽ അവതാരകയാകാൻ ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ. കഴിഞ്ഞ ദിവസം പുറത്തുവന്ന അക്കാദമി പുരസ്‌കാര ചടങ്ങിലെ അവതാരകരുടെ പട്ടികയിൽ ദീപികയുടെ പേരുമുണ്ട്. ദീപികയും സോഷ്യൽ മീഡിയയിൽ പട്ടിക പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്. ദീപികയുടെ സഹോദരി അനീഷ പദുക്കോണും ഭർത്താവ് റൺവീർ സിംഗിന്റെയും കമെന്റുകളാണ് ശ്രദ്ധനേടുന്നത്. രൺവീർ സിംഗ് 'ക്ലാപ്' ഇമോജിയും അനീഷ പദുക്കോൺ 'ബൂം' എന്നുമാണ് കമെന്റ് ചെയ്തിരിക്കുന്നത്. ആകെ 16 അവതാരകരാണ് പരിപാടിയിൽ ഉണ്ടാവുക. മാർച്ച് 12ന് ലോസ് ഏഞ്ചലസിലെ ഡോൾബി തിയേറ്ററിൽ വച്ചാണ് ചടങ്ങ് നടക്കുക.

ഗുൽമോഹർ

ഡൽഹിയിൽ 34 വർഷത്തോളം ജീവിച്ച വീട് ഒഴിയാൻ തയ്യാറെടുക്കുന്ന ബത്ര കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഗുൽമോഹർ. ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് റിലീസ് ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് രാഹുൽ വി ചിറ്റെല്ലയാണ്. ശർമിള ടാഗോർ, മനോജ് ബാജ്‌പേയി, സിമ്രാൻ, സൂരജ് ശർമ്മ, അമോൽ പാലേക്കർ തുടങ്ങിയ മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

TAGS :

Next Story