Quantcast

മെസ്യൂദ് ഓസിൽ വിരമിച്ചു, റമദാൻ വ്രതാരംഭം നാളെ; ഇന്നത്തെ ട്വിറ്റർ ട്രന്റിങ് വാർത്തകൾ

പദ്മ പുരസ്കാരം വിതരണം ചെയ്തതും കങ്കണ ചിത്രം 'തലൈവി'യുടെ പരാജയത്തില്‍ സീ സ്റ്റുഡിയോസ് 6 കോടി റീ ഫണ്ട് ആവശ്യപ്പെട്ടതും ട്വിറ്ററിനെ സജീവമാക്കി

MediaOne Logo

Web Desk

  • Updated:

    2023-03-22 16:00:02.0

Published:

22 March 2023 3:46 PM GMT

twitter trending, ramadan, thalaivi
X

മുൻ ജർമൻ താരം മെസ്യൂദ് ഓസിൽ വിരമിച്ചു

മുൻ ജർമൻ ഫുട്ബോൾ താരം മെസ്യൂദ് ഓസിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 34ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ. സമൂഹ മാധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് ഓസിൽ വിവരം പങ്കുവെച്ചത്. 17 വർഷത്തോളം പ്രൊഫഷണൽ ഫുട്ബോൾ താരമാകാനായെന്നും ഈ അവസരത്തിന് താൻ നന്ദിയുള്ളവനാണെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. നിരവധി അവിസ്മരണീയ മുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളുമുള്ള ആനന്ദകരമായ യാത്രയായിരുന്നു ഇതെന്നും അതിന് ഷാൽക്കെ 04, വെർഡർ ബ്രേമൻ ബ്രേമൻ, റിയൽ മാഡ്രിഡ്, ആഴ്സണൽ എഫ്.സി, ഫെനർബാഷ്, ബസക്‌സെഹിർ തുടങ്ങിയ ക്ലബുകൾക്ക് നന്ദി പറയുന്നുവെന്നും ഓസിൽ എഴുതി. പരിശീലകരും സഹതാരങ്ങളും ഏറെ പിന്തുണ നൽകിയെന്നും പറഞ്ഞു.

ചന്ദ്രപ്പിറവി കണ്ടു; കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ #Ramadan

ചന്ദ്രപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാടും തമിഴ്നാട് കുളച്ചലിലുമാണ് മാസപ്പിറവി കണ്ടത്. കാപ്പാട് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ, സംയുക്ത ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഖലീലുൽ ബുഖാരി തങ്ങൾ എന്നിവർ പ്രഖ്യാപിച്ചു. പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും നാളെ റമദാൻ ഒന്നായി പ്രഖ്യാപിച്ചു. ദക്ഷിണ കേരള ജഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും മാസപ്പിറവി സ്ഥിരീകരിച്ചു.

കോടികളുടെ കിലുക്കവുമായി പഠാൻ ഒടിടിയിലേക്ക്; ഇന്നു മുതൽ ആമസോൺ പ്രൈമിൽ

കോടികളുടെ തിളക്കവുമായി ഷാരൂഖ് ഖാൻ ചിത്രം 'പഠാൻ' ഒടിടിയിൽ. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോൺ പ്രൈം പഠാൻറെ ഒ.ടി.ടി വിതരണാവകാശത്തിനായി നൽകിയത്. സ്ട്രീമർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.നീക്കം ചെയ്ത നിരവധി രംഗങ്ങൾ പഠാൻറെ ഒടിടി പതിപ്പിലുണ്ടാകുമെന്ന് സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് അടുത്തിടെ ഒരു അഭിമുഖത്തിൽ സൂചന നൽകിയിരുന്നു. പഠാൻറെ കുടുംബത്തെക്കുറിച്ചും എങ്ങനെയാണ് റോ ഏജൻറായി മാറിയത് എന്നതിനെക്കുറിച്ചും ഒടിടി പതിപ്പിലുണ്ടാകും. ഏറെ വിവാദങ്ങൾക്കു ശേഷം ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം 1000 കോടി ക്ലബിലെത്തിയിരുന്നു. 250 കോടിയായിരുന്നു ബഡ്ജറ്റ്.

കങ്കണ ചിത്രം 'തലൈവി' വൻ പരാജയം; 6 കോടി റീ ഫണ്ട് ആവശ്യപ്പെട്ട് സീ സ്റ്റുഡിയോസ്

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണാവത്ത് എത്തിയ ചിത്രമാണ് 'തലൈവി'. എ.എൽ വിജയ് സംവിധാനം ചെയ്ത ചിത്രത്തിൽ എംജിആർ ആയി അരവിന്ദ് സ്വാമിയും കരുണാനിധിയുടെ റോളിൽ നാസറുമാണ് എത്തിയത്. തമിഴിൽ ഏറെക്കാലമായി പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റുകളിൽ ഒന്നായിരുന്നു ഇതെങ്കിലും ചിത്രത്തിൻറെ ബോക്സ് ഓഫീസ് കളക്ഷനിൽ അത് പ്രതിഫലിച്ചിരുന്നില്ല. ഇപ്പോഴിതാ നിർമാതാക്കളായ വിബ്രി മോഷൻ പിക്ചേഴ്സിനെതിരെ സിനിമയുടെ വിതരണ കമ്പനിയായ സീ സ്റ്റുഡിയോസ് രംഗത്തെത്തിയിരിക്കുകയാണ്. ആറു കോടി റീഫണ്ട് ചെയ്യണമെന്നാണ് വിതരണക്കമ്പനിയുടെ ആവശ്യം.

റണ്ണടിച്ചുകൂട്ടി ഓസീസ്; മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 270 റൺസ് വിജയ ലക്ഷ്യം

ചെന്നൈ: ഇന്ത്യയ്ക്കെതിരായ നിർണായക മൂന്നാം ഏകദിനത്തിൽ റണ്ണടിച്ചുകൂട്ടി ആസ്ത്രേലിയ. ഇന്ത്യയ്ക്ക് മുമ്പിൽ 270 റൺസ് വിജയ ലക്ഷ്യമാണ് പത്ത് വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ തീർത്തിരിക്കുന്നത്. 47 റൺസ് നേടിയ മിച്ചൽ മാർഷ്, 38 റൺസ് നേടിയ അലക്സ് കാരി, 33 റൺസ് നേടിയ ഓപ്പണർ ട്രാവിസ് ഹെഡ് തുടങ്ങിയവരാണ് കംഗാരുപ്പടയെ മികച്ച നിലയിലേക്ക് നയിച്ചത്.

പദ്മ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മലയാളികൾ

പദ്മ പുരസ്‌ക്കാരങ്ങളിൽ ഇക്കുറി മലയാളിത്തിളക്കം. നാല് മലയാളികളും രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഏട്ട് പതിറ്റാണ്ടായി ഗാന്ധിയൻ ആശങ്ങളുടെ പ്രചാരകനായ കണ്ണൂർ ഗാന്ധി വി പി അപ്പുക്കുട്ടൻ പൊതുവാൾ, ചരിത്രകാരൻ സി ഐ ഐസക്, കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദ്, വയനാട്ടിലെ കർഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയൽ കെ രാമൻ എന്നീ മലയാളികൾക്കാണ് ഇത്തവണ പദ്മ പുരസ്‌കാരം ലഭിച്ചത്.

TAGS :

Next Story