മൈറ്റി ഓസീസ്; ഇസ്രായേലിന് പിന്തുണയുമായി കങ്കണ, എക്സിനെ സജീവമാക്കിയ വാര്‍ത്തകള്‍
മൈറ്റി ഓസീസ്; ഡച്ചു പടയെ തകര്‍ത്തത് 309 റണ്‍സിന് #AUSvsNED
ന്യൂഡൽഹി: കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെച്ച ഏകദിന ലോകകപ്പ് മത്സരത്തിൽ ഡച്ചുകാരെ 21 ഓവറിൽ തീർത്ത് ഓസീസ്. വിജയിക്കാൻ 400 റൺസ് വേണ്ടിയിരുന്ന മത്സരത്തിൽ പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി കേവലം 90 റൺസാണ് നെതർലൻഡ്‌സ് നേടിയത്. മൂന്നോവറിൽ എട്ട് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്്ത്തിയ ആദം സാംപയാണ് അവരുടെ നടുവൊടിച്ചത്. മിച്ചൽ മാർഷ് രണ്ട് വിക്കറ്റെടുത്തു. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, പാറ്റ് കുമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഓപ്പണർ വിക്രം ജിത്ത് സിംഗാ(25)ണ് ഡച്ച് പടയുടെ ടോപ് സ്‌കോററർ. കോളിൻ അക്കർമാൻ (10), സൈബ്രാൻഡ് (11), സ്‌കോട്ട് എഡ്വേർഡ് (12), തേജ (14) എന്നിവരാണ് മറ്റു വലിയ 'സംഭാവനക്കാർ'.
മാര്‍വലസ് മാക്‌സ്‍വെല്‍; ലോകകപ്പില്‍ വമ്പന്‍ റെക്കോര്‍ഡ് #Maxwell
ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കുറിച്ചിട്ട് വിരലിലെണ്ണാവുന്ന ദിവസമേ ആയുള്ളൂ. എന്നാല്‍ ശ്രീലങ്കക്കെതിരെ മാർക്രം കുറിച്ച സെഞ്ച്വറിക്ക് അൽപ്പായുസ്സ് മാത്രമായിരുന്നു. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ പിറന്ന മാർക്രമിന്റെ റെക്കോർഡിനെ അതേ സ്റ്റേഡിയത്തില്‍ വച്ച് പഴങ്കഥയാക്കിയത് ഓസീസ് സൂപ്പർ ഹീറോ ഗ്ലെൻ മാക്‌സ്‍വെല്‍. നെതർലന്റ്‌സിനെതിരെ സെഞ്ച്വറി കുറിക്കാൻ എടുത്തത് വെറും 40 പന്ത്. പിറന്നത് എട്ട് സിക്‌സുകളും ഒമ്പത് ഫോറും. അക്ഷരാർത്ഥത്തിൽ വെടിക്കെട്ട്.
'ഭീകരതക്കെതിരായ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കും'; പിന്തുണയുമായി നടി കങ്കണ റണൗട്ട് #kangana ranaut
ഇസ്രായേൽ ഫലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോണുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് താരം കങ്കണ റണൗട്ട്. നൗർ ഗിലോണുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച റണൗട്ട് യുദ്ധത്തിൽ ഇസ്രായേലിനാണ് തന്റെ പിന്തുണ എന്ന് പ്രഖ്യാപിച്ചു.
തല്ലുവാങ്ങിക്കൂട്ടി ബാസ് ഡി ലീഡ് #Bas de Leede
ഏകദിന ക്രിക്കറ്റില്‍ വലിയൊരു നാണക്കേടിന്‍റെ റെക്കോര്‍ഡ് ഇന്ന് അരുണ്‍ ജെയിറ്റ്ലീ സ്റ്റേഡിയത്തില്‍ പിറന്നു. ഓസീസിനെതിരെ നെതര്‍ലന്‍റ്സ് ബോളര്‍ ബാസ് ഡി ലീഡിന്റെ പത്തോവറില്‍ പിറന്നത് 115 റണ്‍സാണ്. ഏകദിന ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമെന്ന റെക്കോര്‍ഡ് ലീഡിന്റെ പേരിലായി.
പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിക്കാൻ എത്തിയപ്പോൾ വിമാനത്താവളത്തിൽ പൂട്ടിയിട്ടു: രാഹുൽ ഗാന്ധി #പുൽവാമ
പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിക്കാൻ എത്തിയപ്പോൾ വിമാനത്താവളത്തിൽ പൂട്ടിയിട്ടെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതുകൊണ്ടാണ് തന്നെ പൂട്ടിയിട്ടതെന്നും രാഹുൽ പറഞ്ഞു. സത്യപാൽ മാലിക്കുമായുള്ള സംസാരത്തിലാണ് രാഹുലിന്റെ വെളിപ്പെടുത്തൽ.
Adjust Story Font
16